ചില സാഹചര്യങ്ങളിൽ മണി ചേട്ടനുമായി സാമ്യമുണ്ട്, ആ കഥാപാത്രം ഞാൻ മരിച്ചാലും മരിക്കില്ല എന്നാണ് എന്റെ വിശ്വാസം; മണികണ്ഠൻ രാജൻ

ഒരു കഥാപാത്രത്തിന്റെ കുട്ടികാലം മുതൽ, 100 ശതമാനം യോജിച്ച വിധത്തിൽ അവതരിപ്പിച്ച സിനിമകളിൽ ഒന്ന് കമ്മട്ടിപ്പാടം. ചിത്രത്തിൽ പുതുമുഖമായി വന്ന താരമാണ് മണികണ്ഠൻ രാജൻ, വേറിട്ട ഗെറ്റപ്പുകളിൽ ബാലൻ ചേട്ടൻ എന്ന കഥാപാത്രം ജനമനസ്സിൽ നിന്നും നിറസാന്നിധ്യമാണ്. കമ്മട്ടിപ്പാടം ചിത്രത്തിന് ശേഷം മണികണ്ഠൻ നിരവധി തരങ്ങൾക്ക് ഒപ്പം അഭിനയിച്ചു.

മണി ചേട്ടന്റെ യാത്ര ഇൻസ്പെയർ ആയിട്ടുള്ളത് കൊണ്ട്, സാഹചര്യം കൊണ്ട് മണി ചേട്ടനുമായി നല്ല ബന്ധമുണ്ട് എന്നും. ബാലൻ ചേട്ടൻ എന്ന കഥാപാത്രം താൻ മരിച്ചാലും ജനമനസ്സിൽ മരിക്കില്ല എന്നും, ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ചക്കള്ളക്കോക്കന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ നടത്തിയ ആഭിമുഖത്തിലായിരുന്നു താരം സംസാരിച്ചിരുന്നു.

‘ ജീവിത സാഹചര്യമായിട്ട് നോക്കുമ്പോൾ മണിചേട്ടൻ ആയിട്ട് നല്ല ബന്ധമുണ്ട്, മണിചേട്ടന്റെ യാത്ര എന്നെ ഇൻസ്പെയർ ചെയ്തിട്ടുണ്ട്. മണി ചേട്ടൻ ചെയ്യുന്ന ക്യാരക്റ്ററിന്റെ സ്‌ട്രക്ച്യർ തന്നെ വേറെയാണ്, മലയാളത്തിൽ രാവണൻ എന്ന കഥാപാത്രത്തെ സങ്കൽപ്പിക്കുയാണെങ്കിൽ എന്റെ മനസ്സിൽ വരുന്നത് കലാഭവൻ മണി ആയിരിക്കും. സകല വല്ലഭൻ, പത്ത് തലയും, ആരെയും തോൽപ്പിക്കാൻ പറ്റുന്ന ആറ് അടി പൊക്കവും, ഒത്ത വണ്ണവും അങ്ങനെ ആരാണ് ഉള്ളത്. ഈ കഥാപാത്രത്തിന് പല റിവ്യൂസ് പറയുന്നുണ്ട്, വിനായകൻ ചേട്ടൻ കലാഭവൻ മണി ചെയ്യുന്ന റോൾ ആണ് മണികണ്ഠൻ ചെയ്തിരിക്കുന്നത് എന്ന് പറയുമ്പോൾ വലിയ അംഗീകാരമാണ്’.

‘ ജീവിത സാഹചര്യത്തിൽ അദ്ദേഹം അനുഭവിച്ചിട്ടുള്ള ദാരിദ്ര്യമാണ്, പല തൊഴിൽ സാഹചര്യങ്ങളിൽ തന്നെ കലയോടുള്ള ഉറച്ച വിശ്വാസം. അതുപോലെ തന്നെ ഉറച്ച് നിന്നുകൊണ്ടാണ് എനിക്ക് ഇവിടെ എത്താൻ കഴിഞ്ഞത്, ഒരു നിലയിൽ എത്തിയിട്ടും എന്റെ നാട് എന്റെ സുഹൃത്തുക്കൾ ഇവരെ വിട്ടിട്ടുള്ള സന്തോഷമായ ജീവിതം ഞാൻ സ്വപ്നം കാണുന്നില്ല. എനിക്ക് ത്രിപ്രുണിത്തറയിൽ ഇപ്പോഴും കള്ളിമുണ്ട് എടുത്ത് കൊണ്ട് നടക്കണം, അതിൽ എനിക്ക് ഒരു ഇമേജ് പ്രശ്നം ഇല്ല അത് മണിചേട്ടനിൽ കിട്ടിട്ടുള്ളതാണ്’.

‘പരാതി പെടാൻ എന്ത് ഉണ്ട്‌, പണി എടുത്താൽ അതിനുള്ള റിസൾട്ട്‌ കിട്ടും. ഞാൻ എവിടെന്ന് വന്നേ ഇപ്പോൾ എവിടെ ഇരിക്കുന്നെ, അത് നോക്കിയാൽ പരാതിയ്ക്ക് യാതൊരു സാധ്യത ഇല്ല. ബാലൻ ചേട്ടൻ എന്ന് പറയുന്ന ക്യാരക്റ്റർ, ഞാൻ മരിച്ചാലും മരിക്കില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇപ്പോഴും എന്നെ സ്നേഹിക്കാൻ ഒരുപാട് പേര് ഉണ്ട്‌ അപ്പോൾ അവിടെ പരാതി പറയരുത്. 2024 വരെ വെയിറ്റ് ചെയ്യേണ്ടി വന്നു, ഇതിന്റെ സമയം ഇപ്പോൾ ആണ്. ഇനിയും വെയിറ്റ് ചെയ്തതൽ നല്ല ക്യാരക്റ്റർ ഇനിയും ഉണ്ടാകും ‘ മണികണ്ഠൻ പറഞ്ഞു.

Other Articles :

Share Now