ചേട്ടന്റെ നിർമ്മാണത്തിൽ അനിയൻ കാർത്തിയുടെ അടുത്ത ചിത്രം, ഫസ്റ്റ് സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ

’96’ സിനിമയ്ക്ക് ശേഷം ഡയറക്ടർ സി. പ്രേം കുമാർ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന അടുത്ത ചിത്രത്തിൽ, കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു. ‘മെയ്യഴകൻ’ എന്ന് പേരുള്ള ചിത്രം കാർത്തിയുടെ 27-മത്തെ ചിത്രം കൂടിയാണ്, ചേട്ടൻ സൂര്യയുടെ 2D എൻ്റർടെയ്ൻമെൻ്റിന് കീഴിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മിക്കുന്നത്.

Karthi & Aravind Swami

കാർത്തിയുടെ ജന്മദിനത്തിൽ ആയത് കൊണ്ട് ചിത്രത്തിന്റെ രണ്ട് പോസ്റ്റർ ആണ് പുറത്ത് ഇറക്കിയിരിക്കുന്നത്. ആദ്യത്തെ പോസ്റ്ററിൽ അരവിന്ദ് സ്വാമിയ്ക്ക് ഒപ്പം സൈക്കിളിന്റെ പിന്നിൽ ഇരിക്കുന്ന കാർത്തിയെയാണ് കാണിക്കുന്നത്. സെക്കന്റ്‌ ലുക്കിൽ വരുമ്പോൾ കാർത്തി കാളയെ പിടിച്ച് നിൽക്കുന്നതാണ്, ചിത്രത്തിൽ ശ്രീ ദിവ ആണ് മറ്റൊരു താരം. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത ആണ്.

ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടട്ടില്ല, എന്നിരുന്നാലും കാർത്തിയും അരവിന്ദ് സ്വാമിയും ആദ്യമായിട്ട് ഒന്നിക്കുന്നത് കൊണ്ട് പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

രാജു മുരുഗൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത, ജപ്പാൻ ആണ് കാർത്തിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പ്രതിക്ഷയിൽ തിയറ്ററിൽ ഇറങ്ങിയ ജപ്പാൻ മികച്ച വിജയം ഒന്നും നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല.

അതേസമയം വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത കസ്റ്റഡി ചിത്രത്തിൽ ആണ്, അരവിന്ദ് സ്വാമിയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. നാഗ ചൈതന്യ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്.

Related Articles Are:

Share Now