ജീവിതം എന്നത് ഒരു എക്സാമിനേഷൻ ആണ്, ഞാൻ അത്രെയും സ്ട്രോങ്ങ്‌ ആയിട്ടുള്ള വ്യക്തിയല്ല; ഷൈൻ നിഗം

ഞാൻ പോയ വഴികളിലൂടെയാണ് എന്റെ ലോകം തിരിച്ചറിഞ്ഞത്, ജീവിതം മൊത്തത്തിൽ ഒരു എക്സാമിനേഷൻ ആണ് ഷൈൻ നിഗം പറയുന്നു.

അടുത്ത 3 വർഷം എന്റെ സ്വഭാവം ഇങ്ങനെ ആയിരിക്കില്ല എന്നുംചിന്താഗതിയിൽ തന്നെ മാറ്റം വരാം എന്ന് ‘വേല’ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടന്ന ആഭിമുഖത്തിൽ ഷൈൻ നിഗം സംസാരിക്കുകയുണ്ടായി.

“ഞാൻ അത്രെയും സ്ട്രോങ്ങ്‌ ആയിട്ടുള്ള വ്യക്തിയല്ല, ഇമ്മോഷ്ണലും ഇൻ സെക്യൂർഡ് ഉണ്ട്‌. വാപ്പിച്ചി സിനിമയിൽ ഉള്ളത് കൊണ്ട് അങ്ങനെയുള്ള ബാഗ്ഗ്രൗണ്ടിൽ നിന്നുള്ള ചെറുപ്പക്കാരനാണ് ഞാൻ. ഞാൻ കടന്നുപോയ വഴികളിലൂടെ മനസ്സിൽ ആക്കിയതാണ് എന്റെ ലോകം. പോയ വഴികളിടെയുള്ള എക്സ്പീരിയൻസിലൂടെ ഞാൻ എന്ന വ്യക്തി ഇപ്പോൾ ഉള്ളത്. ചിലപ്പോൾ അടുത്ത 3 വർഷം ഞാൻ ഇങ്ങനെ ആയിരിക്കില്ല, വേറെ ഒരു സ്വഭാവം ആയിരിക്കാം, വേറെ ഒരു ചിന്താഗതിയായിരിക്കാം.”

“കുറേ കാര്യങ്ങൾ മനസ്സിൽ ആയോണ്ട് എനിക്ക് പല കാര്യങ്ങൾ ചെയ്യാൻ സാധിക്കുണ്ട്. ചിലപ്പോൾ ഈ എക്സ്പീരിയൻസിലൂടെ മനസ്സിൽ ആയതായിരിക്കാം. ചിലപ്പോൾ എന്റെ ലൈഫിൽ അങ്ങനെത്തെ എക്സ്പീരിയൻസ് സംഭവിച്ചിട്ടുണ്ടാകാം. ജീവിതം മൊത്തത്തിൽ ഒരു എക്സാമിനേഷൻ ആണ്, ആ എക്സാമിനേഷനിൽ വ്യക്തമായ ഒരു ഉത്തരം ഇല്ല. നാളെ എന്താണ് എന്നുള്ളത് ആ ചോദ്യ പേപ്പറിൽ, നമ്മൾ ആൺപ്രെഡിറ്റബിൾ ആണ് പല സിറ്റുവേഷനിൽ ഫേസ് ചെയ്യുന്നത്. ഇപ്പോഴും ഓരോ പടങ്ങൾ പഠിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്, എങ്ങും എത്തുന്നില്ല” ഷൈൻ നിഗം പറഞ്ഞു.

“നമ്മൾ ഓഡിയൻസിനോട്‌ സംസാരിക്കുന്നത് നമ്മുടെ എക്സ്പീരിയൻസ് ആണ്, പഠിച്ച് വച്ചിട്ടുള്ള സെന്റൻസ് അല്ല. നമ്മൾ അനുഭവിച്ച കാര്യങ്ങൾ ഷെയർ ചെയ്യും” ഷൈൻ കൂട്ടിചേർത്തു.

Share Now