നടൻ ജോജു ജോർജ്, തെന്നിന്ത്യൻ വിജയ് സേതുപതിയെ കണ്ട സന്തോഷം പങ്കു വച്ചിരിക്കുകയാണ് സോഷ്യൽ മിഡിയയിലൂടെ. വിജയ് സേതുപതിയുടെ 50-മത്തെ ചിത്രമായ ‘മഹാരാജ’ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി, വിജയ് സേതുപതി കേരളത്തിൽ എത്തിയിരുന്നു.
‘ആത്യന്തിക സന്തോഷം എൻ്റെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടി ‘ എന്ന് ക്യാപ്‌ഷൻ നൽകി കൊണ്ടാണ് ജോജു ജോർജ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്. ചിത്രത്തിൽ ജോജു ജോർജിനെ കണ്ട സന്തോഷത്തിൽ വിജയ് സേതുപതി, ജോജു ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നുണ്ട്.
‘ അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന രണ്ട് മുതലുകൾ ഒറ്റ ഫ്രെയിമിൽ’, ‘തമിഴിലെ ജോജുവും മലയാളത്തിലെ സേതുവും’, ‘ഇവർ രണ്ടും ചേർന്നൊരു മൂവി എപ്പിടി ഇരുക്കും’, ‘ഒരു നാണയത്തിന്റെ രണ്ടു മുഖങ്ങൾ’, ‘തമിഴ്‌നാടിന്റെ മക്കൾ സെൽവൻ വിജയസേതുപതി കേരളത്തിന്റെ മക്കൾ സെൽവൻ ജോജു ജോർജ് ‘ തുടങ്ങിയ കമന്റുകൾ ആണ് ചിത്രത്തിന് താഴെ ആരാധകർ കുറക്കുന്നത്.
വിജയ് സേതുപതി കേന്ദ്ര കഥാപാത്രമാക്കി നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രം ആണ് ‘മഹാരാജ’. ജൂൺ 14-ന് റിലീസ് ചെയ്ത ചിത്രം, 50 കോടി ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയെടുത്തത്. വിജയ് സേതുപതിയുടെ 50-മാത്തെ സിനിമ കൂടിയായ ‘മഹാരാജ’യിൽ’യിൽ ഒരു മികച്ച തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.