ബോളിവുഡിലെ ഏറെ ജനശ്രദ്ധയുള്ള താരദമ്പതിമാരാണ് രൺവീർ കപൂറും ആലിയ ഭട്ടും, താരങ്ങളെ പോലെ തന്നെ ഏറെ ആരാധകരും ഇതു വരെ കാണാത്ത താരപുത്രി റാഹയ്ക്കുമുണ്ട്. ഇപ്പോൾ ഇതാ കുട്ടി റാഹയ്ക്ക് ഒരു വർഷം തികഞ്ഞിരിക്കുകയാണ്.
ഒന്നാം പിറന്നാൾ ദിനമായി റാഹയുടെ മുഖം കാണിക്കും എന്ന് പ്രതീക്ഷിച്ച ആരാധകർ കണ്ടത് കുട്ടി റാഹയുടെ കുഞ്ഞി കൈകളാണ്, ആലിയ ഭട്ട് സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്.
“ഞങ്ങളുടെ സന്തോഷം, ഞങ്ങളുടെ ജീവിതം, ഞങ്ങളുടെ വെളിച്ചം! നീ എന്റെ വയറ്റിൽ ഇരുന്നപ്പോൾ ഇന്നലെ ഞങ്ങൾ നിനക്കായി ഈ പാട്ട് പാടിയത് പോലെ തോന്നുന്നു. ഞങ്ങളുടെ ജീവിതത്തിൽ നീ ഉണ്ടായതിൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് മാത്രം പറയേണ്ട കാര്യമില്ല. നിങ്ങൾ എല്ലാ ദിവസവും ഒരു ഫുൾ ക്രീം സ്വാദിഷ്ടമായ കേക്ക് പോലെ തോന്നിപ്പിക്കുന്നുജന്മദിനാശംസകൾ കുട്ടി കടുവ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹിക്കുന്നു ” എന്ന ക്യാപ്‌ഷനോടെയാണ് ആലിയ ഭട്ട് മകൾക്ക് ഒന്നാം പിറന്നാൾ ആശംസകൾ നൽകിയത്.
പോസ്റ്റ് പങ്കു വച്ചതും നിരവധി താരങ്ങളാണ് കുട്ടി റാഹയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. 2022 ഏപ്രിലായിരുന്നു രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും പ്രണയവിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ആലിയ ഗർഭണിയാണ് എന്നുള്ള വാർത്ത വന്നത്.
അതെ വർഷം നവംബർ 6-ന് ആലിയ റാഹയ്ക്ക് ജന്മം നൽകി.റാഹ ജനിച്ച കുറച്ച് മാസങ്ങൾക്ക് ശേഷം മകളുടെ മുഖം സോഷ്യൽ മിഡിയയിൽ കാണിക്കാത്തതിന്റെ കാരണം താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആലിയ ഭട്ടിന്റെ വാക്കുകൾ ഇങ്ങനെ.
മകളുടെ മുഖം മറയ്ക്കുന്നതായിട്ട് നിങ്ങൾ കരുതരുത്, ഞങ്ങൾക്ക് അവളെക്കുറിച്ച് അഭിമാനമുണ്ട്. ഞങ്ങൾ റാഹയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ഞങ്ങൾ പുതിയ അച്ഛനും അമ്മയും ആയതു കൊണ്ട് അവളുടെ മുഖം ഇന്റർനെറ്റിൽ നിറയുന്നതിൽ എങ്ങനെ തോന്നുന്നു എന്ന് ഞങ്ങൾക്കറിയില്ല, അവൾക്ക് കഷ്ടിച്ച് ഒരു വയസ്സ് മാത്രമാണ് ഉള്ളത്.