തീയിൽ കുരുത്ത നാനി, നാനി 31ന്റെ ടൈറ്റിൽ പുറത്ത്

തെന്നിന്ത്യയിലെ നാച്ചുറൽ സ്റ്റാർ നാനിയുടെ അടുത്തതായി വരാനിരിക്കുന്ന നാനി 31-ന്റെ ടൈറ്റിൽ പോസ്റ്ററും ഗ്ലിംപസ് വീഡിയോയും പുറത്തിറങ്ങി, വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന നാനി 31-ന്റെ അനൗൺസ്മെന്റ് ഈ അടുത്തിടെയായിരുന്നു പുറത്തുവിട്ടത്.

നാനിയുടെ 31-മത്തെ ചിത്രത്തിന് ‘സരിപോദാ ശനിവാരം’ എന്നാണ് പേര് നൽകിയിരിക്കുന്നത്, ‘സരിപോദാ ശനിവാരം’ ഗ്ലിംപസ് വീഡിയോയിൽ ലോഹ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്ന നാനി പിന്നീട് ലോഹ ചങ്ങലകൾ മുറിച്ചുമാറ്റി വീഡിയോയാണ് പുറത്തുവിട്ടത്.

ആർആർആർ ചിത്രത്തിനു ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ഒക്ടോബർ 24-ന് ചിത്രത്തിന്റെ പൂജ നടക്കുന്നതാണ്. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങൾ അതെ ദിവസം പുറത്തുവിടുന്നതാണ്.

പ്രിയങ്ക മോഹൻ,എസ് ജെ സൂര്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായിട്ട് എത്തുന്നത്, നാനിസ് ഗാങ് ലീഡർ എന്ന ചിത്രത്തിനുശേഷം പ്രിയങ്ക മോഹൻ നാനിയും രണ്ടാം തവണ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സരിപോദാ ശനിവാരം’. കൂടാതെ 2022 ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ ‘അന്റെ സുന്ദരണിക്കി’യ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നവരാണ് നാനിയും വിവേക് ആത്രേയയും

Share Now