ജീത്തു ജോസഫിന്റെ സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ ആകാംഷയാണ് ഓരോ മലയാളി പ്രേക്ഷകർക്കും. ഇതുവരെ പുറത്തിറക്കിയ മെമ്മറീസ്, ദൃശ്യം 1, 2, 12ദി മാൻ, കൂമൻ എന്നി ചിത്രങ്ങൾ കണ്ട പ്രേക്ഷകരിൽ ആവേശമാണ് ഉണ്ടാക്കിയത്.
അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ദൃശ്യം’ത്തിന്റെ ആദ്യ ഭാഗമായിരുന്നു, ആദ്യ ഭാഗം വൻ വിജയമായത്തോടെ രണ്ടാം ഭാഗത്തിന് ആദ്യത്തെക്കൾ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ഇപ്പോൾ ഇതാ ഈ അടുത്തിടെ നടത്തിയ ആഭിമുഖത്തിൽ, ജീത്തു ജോസഫ് ദൃശ്യം സിനിമയ്ക്ക് ആദ്യം ഈ പേര് അല്ല ഇട്ടത് എന്ന് സംസാരിക്കുകയുണ്ടായി.
” ‘ദൃശ്യം’ത്തിന് ആദ്യം ‘മൈ ഫാമിലി’ എന്ന് ആയിരുന്നു ഇട്ടത്, പക്ഷെ ഞാൻ അങ്ങനെ ഇട്ടതല്ല. നമ്മൾ ഒരു സ്ക്രിപ്റ്റ് എഴുതുമ്പോൾ ഏതെങ്കിലും പേര് ഇടും, അങ്ങനെ ചുമ്മാ ഇട്ടതാണ് ‘മൈ ഫാമിലി’ എന്നുള്ളത്”.
” അത്പോലെ തന്നെ ‘നേര്’ന് ഉണ്ടായിരുന്നു പേര് ‘ബ്ലൈന്‍ഡ് ഗേൾ’ എന്നായിരുന്നു ആദ്യം വച്ചത്. സ്ക്രിപ്റ്റ് എഴുതി കഴിയുമ്പോൾ തലക്കെട്ടിൽ ‘ബ്ലൈന്‍ഡ് ഗേൾ’ എന്ന് കാണും, സ്ക്രിപ്റ്റ് എല്ലാം ഒക്കെ ആയി കഴിഞ്ഞട്ടാണ് പിന്നീട് പേര് മാറ്റുന്നത്. അങ്ങനെ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ വന്ന പേരാണ് ‘മൈ ഫാമിലി’ എന്ന് ” ജീത്തു ജോസഫ് പറഞ്ഞു.
മോഹൻലാൽ നായകനാക്കി ജീത്തു ജോസഫിന്റെ ഈ അടുത്തിടെ റിലീസ് ചെയ്ത ചിത്രമാണ് ‘നേര്’. ചിത്രം റിലീസ് ചെയ്ത 12 ദിവസങ്ങൾ ആവുമ്പോൾ ആഗോള ഗ്രോസ് കളക്ഷൻ 70 കോടിയാണ് നേടിയത്. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.