നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ്

മലയാള സിനിമയിലെ മുൻനിര സംവിധാകരിൽ ഒരാളായ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’. നടനും തിരക്കഥാക്യത്തുമായ വിഷ്ണു വിനയന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന മിസ്റ്റ്റി ത്രില്ലർ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. കേരളത്തിൽ ഈ അടുത്ത് നടന്ന വളരെ സുപ്രധാനമായ ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

2007-ലെ അച്ഛൻ വിനയ് സംവിധാനം ചെയ്ത ‘ഹരിന്ദ്രൻ ഒരു നിഷ്കളങ്കൻ’ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് മകൻ വിഷ്‌ണു വിനയ് ആണ്.

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നവർ

അർജുൻ അശോകൻ, അപർണ ദാസ്, സംഗീത, സൈജു കുറുപ്പ്, ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട്, സിദ്ദിഖ്, ധ്യാന് ശ്രീനിവാസൻ, അജു വർഗീസ്, മാളവിക മനോജ്‌, ആശ ശരത്, മനോജ്‌ കെ.യു എന്നിവർ ആണ് പ്രധാനമായിട്ടും ചിത്രത്തിൽ അഭിനയിക്കുന്നത്. വർഷങ്ങൾക്ക് ഇപ്പുറം മലയാള സിനിമ വീണ്ടും അഭിനയിക്കാൻ എത്തിയുരിക്കുകയാണ് നടി സംഗീത എന്നൊരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട്‌.

ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ

മാളികപ്പുറം സിനിമയ്ക്ക് ശേഷം പ്രിയ വേണു, നീത പിന്റോ നിർമ്മിക്കുന്ന ‘ആനന്ദ് ശ്രീബാല’ കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയ ബാനറിൽ ആണ് നിർമ്മാണം. മാളികപ്പുറം, പത്താം വളവ്, നൈറ്റ്‌ ഡ്രൈവ്, കഡവർ തുടങ്ങി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ അഭിലാഷ് പിള്ളായ് ആണ് ‘ആനന്ദ് ശ്രീബാല’യ്ക്കും കഥ എഴുതിയിട്ടിക്കുന്നത്.

ഛായഗ്രഹണം: വിഷ്ണു നാരായണൻ, എഡിർ : കിരൺ ദാസ് ആണ്. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, രാജീവ് ഗോവിന്ദൻ, ധാലിയ നവാസ് എന്നിവർ തീർത്ത വരികൾക്ക്‌ രഞ്ജിൻ രാജ് ഒരുക്കിയ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, എവുജിൻ ഇമ്മാനുവൽ, സുചേത സതീഷ്, ധാലിയ നവാസ് ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ: സാബു റാം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ലൈൻ പ്രൊഡ്യൂസർമാർ: ഗോപകുമാർ ജികെ, സുനിൽ സിംഗ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ശബ്ദമിശ്രണം: എം ആർ രാജകൃഷ്ണൻ, സ്റ്റണ്ട്: ഫീനിക്സ് പ്രഭു, മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ

ഈ വർഷം ഫെബ്രുവരി 12-ന് ആണ് ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ വിഷ്‌ണു വിനയ് അന്നൗൻസ്മെന്റ് ചെയ്തത്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നടത്തിയ പൂജയിൽ അർജുൻ അശോകനും അപർണ ദാസും ചേർന്നാണ് ക്ലാപ് അടിച്ച് ചിത്രത്തിന് തുടക്കം കുറിച്ചത്.

സാധാരണ ഒരു പോസ്റ്റർ ഇറക്കുന്നതിന് പകരം ‘ആനന്ദ് ശ്രീബാല’ സിനിമയിൽ അന്യായ ക്വാളിറ്റിയിലുള്ള അഞ്ച് വ്യത്യസ്ത പോസ്റ്ററുകൾ ആണ് റിലീസ് ചെയ്തിരുന്നത്. പൃഥ്വിരാജ് സുകുമാർ, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ജൂൺ 12-ന് അനാച്ഛാദനം ചെയ്തിരുന്നത്. ‘നിഗൂഢതയുടെ വളച്ചൊടിച്ച കഥ, ഒരു സാധാരണക്കാരൻ്റെ സത്യാന്വേഷണം’ എന്ന അടിക്കുറിപ്പ് ആണ് പോസ്റ്ററിന് താഴെ അർജുൻ അശോകൻ കുറിച്ചത്.

ചിത്രത്തിന്റെ ട്രൈലെർ വിശേഷങ്ങൾ

അർജുൻ അശോകന്റെ ഇത് വരെ കാണാത്ത lട്ടാണ് ‘ആനന്ദ് ശ്രീബാല’ യിൽ എത്തുന്നത്. 2024 ഒക്ടോബർ 14-ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. ഒരു മിനിറ്റും 42 സെക്കന്റുള്ള ടീസറിൽ കോളേജ് വിദ്യാർത്ഥിനിയുടെ മിസ്സിംഗ്‌ കേസുമായിട്ടാണ് ടീസറിൽ കാണുന്നത്. ആവേശവും ത്രില്ലിങ്ങും ഉൾക്കൊണ്ട്‌ ഈ ടീസർ 24 മണീകൂറിന് മുന്നേ ഏഴ് ലക്ഷത്തിനു മുകളിലുള്ള ആൾക്കാർ ആണ് കണ്ടിരിക്കുന്നത്.

Share Now

Leave a Comment