നിങ്ങളാരും ഇല്ലാതിരിട്ടും പഞ്ചാബി ഹൌസ് വരെ ഹിറ്റായി, മാന്യമായിട്ട് റിവ്യൂ പറയുക ; മിഡിയ്ക്ക് മറുപടി നൽകി ഹരിശ്രീ അശോകൻ

സിനിമ റിവ്യൂസിനെ പറ്റി ഈ അടുത്തിടെയാണ് സോഷ്യൽ മിഡിയയിൽ താരങ്ങൾക്കിടയിൽ ചർച്ചയായ വിഷയമായി മാറിയിരിക്കുന്നത്, ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുക്കിയ ചാവേർ ചിത്രത്തിന് റിലീസ് മുന്നേതന്നെ മികച്ച പ്രതികാരം ലഭിച്ചിരുന്ന ചിത്രം റിലീസ് ചെയ്ത ഒറ്റ ദിവസം കൊണ്ട് മോശ പ്രതികരണം ലഭിച്ചിരുന്നത്.

റിലീസ് ചെയ്ത ചിത്രത്തിന് മോശമായ റിവ്യൂ സിനിമയെ കൂടുതൽ ബാധിക്കുന്നുണ്ട് എന്നും, റിവ്യൂ പറയേണ്ട വിധത്തിൽ പറയുന്നില്ല എന്നും സിനിമയെ എത്രത്തോളം മോശമക്കുവോ എത്ര മലയാള ഇൻഡസ്ടറിയെ കൂടുതൽ ബാധിക്കും എന്ന് നടൻ ഹരിശ്രീ അശോകൻ പറഞ്ഞു.

” നിങ്ങൾക്ക് അഭിപ്രായങ്ങൾ പറയാം വലിച്ചു കീറി മുറിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ അല്ല, പണ്ട് ഇങ്ങനെ ഒരു സംഭവമില്ലാത്ത സമയത്തായിരുന്നു പഞ്ചാബി ഹൌസ് പോലുള്ള സിനിമകൾ ഹിറ്റായത് പണ്ടൊന്നും ഇതൊന്നും ഇണ്ടാർന്നില്ല അപ്പോഴൊന്നും ഒരു മിഡിയാസുമുണ്ടായില്ല ഒന്നുമിണ്ടായില്ല പത്രങ്ങളല്ലാതെ അപ്പോഴും സിനിമ ഓടിട്ടില്ലേ നിങ്ങൾക്ക് പറയാം പറയേണ്ട വിധത്തിൽ നിങ്ങൾ പറയണം വേണ്ടാന്ന് ഒരിക്കലും പറയുന്നില്ല നല്ല രീതിയിൽ സപ്പോർട്ട് ചെയ്യാൻ വേണ്ടി വെറുതെ പറയണ്ട മാന്യമായ രീതിയിൽ പറയണം.

നിങ്ങളുടെ റിവ്യൂ പോലെ ഇരിക്കും നിങ്ങളുടെ റിവ്യൂ പല തരത്തിൽ സിനിമയെ ബാധിക്കും നന്നാവണം മോശാക്കാനും പറ്റും അത് ഇല്ലാതിരിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. ഇപ്പോൾ ഒരു ട്രോൾ ഇറക്കുകയാണെങ്കിൽ ഒരാളെ വേദനിപ്പിച്ച് കൊണ്ട് ട്രോൾ ഇറക്കരുത് എന്ന് ഞാൻ പറഞ്ഞു, ഇപ്പൊ രമണന്റെ ട്രോളുകൾ ഒരുപാട് ഇറങ്ങുന്നുണ്ട് അവരോട് ഒറ്റ വാക്ക് മാത്രം പറയാൻ ഒള്ളു വേറെ ആളെ വേദനിപ്പിച്ചുകൊണ്ട് ട്രോൾ ഉണ്ടാക്കരുത്. അത് പോലെതന്നെയാണ് സിനിമയുടെ കാര്യം, ചില സിനിമകൾ നമ്മൾ കൊണ്ട് പരാജയപ്പെടുത്താൻ പറ്റും അത് ഈസിയാണ്.

എല്ലാ സിനിമകളും ഒരു പ്രൊഡ്യൂസർ വന്ന് കഥ കേട്ട് ഒരു മൂന്നോ നാലോ വർഷം കൊണ്ട് സിനിമകൾ ഉണ്ടാക്കുന്നത്, അവരൊക്കെ തന്നെ സിനിമ ഹിറ്റക്കണം എന്നാലേ ആഗ്രഹം. ഒരു പ്രൊഡ്യൂസർ അല്ലെങ്കിൽ ഡയറക്ടർ എടുക്കുന്ന സിനിമ മോശമാകും എന്ന് പറഞ്ഞു ആരെങ്കിലും സിനിമ എടുക്കോ, അപ്പോൾ അതിനെ സപ്പോർട്ട് ചെയ്യാൻ നിങ്ങളെപോലെയുള്ള ആൾക്കാരാണ് സപ്പോർട്ട് ചെയ്യേണ്ടത് മലയാള ഇൻഡസ്ടറിയിൽ നിങ്ങളുടെ സപ്പോർട്ട് വേണമെന്നാണ് എന്റെ അഭ്യർത്ഥന” നടൻ ഹരിശ്രീ അശോകൻ പറഞ്ഞു.

Share Now