തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ഭർത്താവും തമിഴ് സംവിധാകനുമായ വിഘ്‌നേഷ് ശിവന്റെ പിറന്നാൾ ദിനമാണ് ഇന്ന്, സ്നേഹസ്പർശിനമായ വാക്കുകൾ കൊണ്ട് വിഘ്‌നേശ് ശിവനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് നയൻതാര ഇതാദ്യമായി താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ എത്തിയിരിക്കുന്നത്.
” ജന്മദിനാശംസകൾ, ഈ പ്രത്യേക ദിനത്തിൽ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ തുടങ്ങിയാൽ കുറച്ച് കാര്യങ്ങളിൽ മാത്രം നിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല!! എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ് !! ഞങ്ങളുടെ ബന്ധത്തോട് നിങ്ങൾക്കുള്ള ബഹുമാനത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ് !! നിങ്ങൾ എന്നോട് ചെയ്യുന്ന എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്. നിന്നെ പോലെ ആരുമില്ല !! എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, അത് വളരെ സ്വപ്നവും അർത്ഥവും മനോഹരവുമാക്കിയതിന് !!
നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത് !! എന്റെ പൂർണ്ണഹൃദയത്തോടും ആത്മാവോടും കൂടി, ജീവിതത്തിലെ എല്ലാറ്റിന്റെയും ഏറ്റവും മികച്ചത് എന്റെ ജീവനോടെ ഞാൻ ആഗ്രഹിക്കുന്നു, ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും ഞാൻ നിങ്ങളെ അനുഗ്രഹിക്കട്ടെനമ്മുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ, ദൈവമേഎനിക്ക് നിന്നെ ഇഷ്ടം ആണ് ” എന്ന് ക്യാപ്‌ഷനോടെയാണ് നയൻതാര കുറിച്ചിരിക്കുന്നത്.
നയൻതാരയുടെ ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയ ജവാൻ’ ട്രെയിലർ ലോഞ്ചിനാണ് താരം ഇൻസ്റ്റാഗ്രാം പേജ് ആദ്യമായി അക്കൗണ്ട് തുടങ്ങിയത്, തുടങ്ങി ചുരുങ്ങിയ ദിനം കൊണ്ട് തന്നെ നയൻതാരയുടെ ഇൻസ്റ്റാഗ്രാമിൽ 5.5 മില്യൺ ഫോളോവെഴ്സാണ് താരത്തെ പിന്തുടരുന്നത്. മക്കളായി ഉയിരിനെയും ഉലഗത്തെയും എടുത്ത് കുട്ടികൾക്കൊപ്പം ഒരു റീൽ പങ്കിട്ടുകൊണ്ടാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ വിവരം നയൻതാര അറിയിച്ചത്.
ബോളിവുഡിൽ കിങ് ഖാന്റെ നായികയായി എത്തിയ നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായ ജവാൻ ബോക്സ് ഓഫീസിൽ വൻ കുതിച്ചു കയറ്റമാണ് നടക്കുന്നത്, പതിനൊന്നു ദിവസം കൊണ്ട് തന്നെ ലോകമെമ്പാടും 858.68 കോടി കളക്ഷനാണ് നേടിയെടുത്തത്.
സെപ്റ്റംബർ 28 ന് ജയം രവി നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രമായി ഐ അഹ്‌മദ് സംവിധാനം ചെയ്ത് റിലീസ് തയ്യാറെടുക്കുന്ന ചിത്രമാണ് ഇറൈയ്ൻ, പാഷൻ സ്റ്റുഡിയോ ബാനറിൽ സുധൻ സുന്ദരം, ജി . ജയറാം എന്നിവർ ചേർന്ന് നിർമിക്കുന്നത്.