പ്രേക്ഷകർ ഏറെ കാത്തിരുന്ന ആസിഫ് അലി ബിജു മേനോൻ എത്തുന്ന, ‘തലവൻ ‘ ചിത്രത്തിന്റെ ട്രൈലെർ പുറത്ത് ഇറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിൽ, 2 മിനിറ്റ് ദൈർഘ്യമേറിയ ട്രൈലെർ 24 മണിക്കൂർ മുന്നേ 9 ലക്ഷത്തിന് മേൽ ആണ് ആളുകൾ കണ്ടത്. ട്രൈലെറിൽ ആസിഫ് അലിയുടെയും ബിജു മേനോന്റെ ശക്തമായ പോലീസ് കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ ജോർജ്, അനുശ്രീ, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, രഞ്ജിത്ത്, കോട്ടയം നസിർ, ജാഫർ ഇടുക്കി, ജോജി മുണ്ടക്കയം, സുജിത് ശങ്കർ, രഞ്ജിത് ഷേക്കർ, സാബുമോൻ അബ്ദുസമദ്, ടെസ്സ, ദിനേശ് പ്രഭാകര, അൻസൽ പല്ലുരുത്തി, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് ചന്ദ്രഹസൻ എന്നിവർ ആണ് അഭിനയിക്കുന്നത്.
അരുൺ നാരായൺ പ്രോഡക്ഷൻസിന്റെയും , ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ആണ് നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ മെയ് 24-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇന്നലെ ചിത്രത്തിന്റെ ട്രൈലെർ പുറത്ത് ഇറങ്ങുന്നതിന്റെ ഭാഗമായി ട്രൈലെർ ലോഞ്ച് പരിപാടി നടക്കുകയുണ്ടായിരുന്നു. ‘ചിത്രത്തിന്റെ തലവൻ എന്ന് രീതിയിൽ, ഈ ചിത്രം ഒരു ജിസ് ജോയ് ചിത്രമല്ല എന്ന് കാണിച്ചു കൊണ്ടാണ് ഈ സിനിമ തുടങ്ങേണ്ടത്. ‘മഴ പാടും’ എന്ന് എഴുതി തുടങ്ങിയ ആളാണ് തീ തലവൻ വരെ എത്തി നിൽക്കുന്നത്. ഈ സിനിമ ജിസ് എന്നെ ഒരുപാട് അത്ഭുതപെടുത്തിയ ഒന്നാണ്, ഞാൻ ജിസിനോടോപ്പം ചെയ്തിട്ടുള്ള സിനിമകളിൽ സ്വീകാരിത കിട്ടിയ സിനിമയായിരുന്നു ‘സൺഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗർണമിയും”.
‘ആ ഒരു സിനിമയ്ക്ക് ശേഷം ഫീൽ ഗുഡ് സിനിമയിൽ ബാൻഡ് അംബാസിറ്റർ പതവി ജിസോയ്ക്ക് കിട്ടി. ഈ സിനിമയിൽ അത് മുഴുവൻ ആയിട്ട് ബ്രേക്ക് ചെയ്തു, ‘തലവൻ’ സിനിമയെ കുറിച്ച് ഒന്നും പറയാൻ ഇല്ല ചിത്രത്തിന്റെ ട്രൈലെറും പാട്ടും കണ്ടപ്പോൾ ഒരുപാട് പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ സിനിമ റിലീസ് ചെയ്യാൻ വൈകിയതിന്റെ കാരണം, മലയാളത്തിൽ ഇറങ്ങിയ സിനിമകൾ തിയറ്ററിൽ നിറഞ്ഞത് കൊണ്ടാണ് റിലീസ് വൈകിയത്. ഇനി ഈ സിനിമയ്ക്ക് കുറച്ചു നാൾ ഓടാനുള്ള സ്ഥലവും സൗകര്യം വേണം ‘ എന്ന് ആസിഫ് അലി സംസാരിക്കുകയുണ്ടായി.
എനിക്ക് അങ്ങനെയുള്ള പോലീസുക്കാരനായിട്ട് ചെയ്യാനാണ് താല്പര്യം, അലിഫ് അലി
ജിസ് ജോയ് സംവിധാനം ചെയ്ത റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ആണ് ‘തലവൻ’. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രെസ്സ് മീറ്റിംഗ് നടത്തുക ഉണ്ടായിരുന്നു. സിനിമയിൽ ഉള്ള പോലീസുക്കാരെയും യഥാർത്ഥ ജീവിതത്തിലെ പോലീസുക്കാരെയും കുറിച്ച് നാടൻ ആസിഫ് അലി സംസാരിക്കുകയുണ്ടായി.
മലയാള സിനിമയിൽ ജീവിതത്തിൽ കാണുന്ന പോലീസുക്കാരനെ പോലെയൊരു, പോലീസുക്കാരനായിട്ട് ചെയ്യാനാണ് താല്പര്യം എന്ന് താരം പറയുകയുണ്ടായി.
“സൂപ്പർ നാച്ചുറൽ ആയിട്ടുള്ള പോലീസ് ഓഫീസറോ അല്ലെങ്കിൽ, ‘കാക്ക കാക്ക’ പോലെയോ അങ്ങനെയുള്ള ഒരു റഫ്രാൻസ് ഒരു സമയത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നു. നമ്മുക്ക് കാണാൻ ഇഷ്ട്ടപെടുന്ന പോലീസ് ഓഫീസർ എന്ന് പറയുന്നത്, ഭയങ്കര സ്റ്റൈലിഷ് ആയിട്ടുള്ള ഓഫീസർ ആയിരുന്നു. പക്ഷെ നമ്മുക്ക് മലയാള സിനിമയിൽ കുറച്ചുക്കൂടി നമ്മുടെ ജീവിതത്തിൽ കാണുന്ന പോലീസുക്കാരോടാണ് താല്പര്യം”.
“അങ്ങനത്തെ പോലീസുക്കാരനായിട്ടാണ് എനിക്ക് ചെയ്യാൻ താല്പര്യം, അത്തരത്തിലുള്ള ലിമിറ്റേഷനിൽ നിന്ന് കൊണ്ടാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. പക്ഷെ കൂമനിലും, കുറ്റവും ശിക്ഷയിലും ചെയ്തതിനേക്കാൾ കുറച്ചും കൂടി കൊമേർഷ്യൽ ആയിട്ടുള്ള കാർത്തി എന്ന കഥാപാത്രത്തിന് ഉണ്ടായിട്ടുണ്ടാകും” ആസിഫ് അലി പറഞ്ഞു.
അവർ പറഞ്ഞ വാക്കുകൾ കാരണം ആണ് ഞാൻ ഇമോഷണൽ ആയത്, ആസിഫ് അലി
ഏറെ നാളായി ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിട്ട്. ആ കാത്തിരിപ്പിനു വിരാമം നൽകിയിരിക്കുകയാണ് ‘തലവൻ’ എന്ന ചിത്രത്തിലൂടെ, ആദ്യ ഷോയിൽ തന്നെ ആരാധകർ പ്രതിക്ഷതിനേക്കാൾ വൻ തിരിച്ചു വരവാണ് ആസിഫ് അലി നടത്തിയിരിക്കുന്നത്.
മെയ് 24-ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 4.75 കോടിയാണ് നേടിയത്. ചിത്രത്തിന്റെ ആദ്യ ഷോയിൽ തന്നെ ആസിഫ് ആരാധകരെ തിയറ്ററിൽ പോയി കണ്ടിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ആദ്യ ഷോയിൽ തന്നെ, പ്രേക്ഷകർ പറഞ്ഞ വാക്കുകൾ ഇമോഷണൽ ആക്കി എന്ന് പറയുകയാണ് ആസിഫ് അലി.
‘ഞാൻ ഒന്ന് സന്തോഷിക്കണം എന്ന് ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ട് എന്നും, എനിക്ക് തോന്നി അത്ര അപ്രിസിയേഷൻ ആണ് എനിക്ക് കിട്ടിയത്. ഫസ്റ്റ് ഡേ ഷോ കഴിഞ്ഞ് തിയറ്ററിലെ ആ ക്രൗഡിന്റെ റെസ്പോൺസ്, അത് ജെന്യൂവിൻ ആയിട്ടുള്ള തിയേറ്റർ റെസ്പോൺസ് ആണ്. അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, അത് ഏതൊരു ആക്ടറിന്റെ സ്വപ്നം ആണ് അന്ന് ഞാൻ അത് അനുഭവിച്ചു’.
‘സിനിമ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ മൈക്ക് പിടിച്ച് വന്ന എല്ലാ മിഡിയാക്കാരും പറഞ്ഞത്. “ആസിഫ് ഇക്ക ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി ഇക്ക നല്ലൊരു പടം ചെയ്തതിന്” അതാണ് ഞാൻ ശരിക്കും ഇമോഷൺ അവനുള്ള കാരണം’ ആസിഫ് അലി പറഞ്ഞു.
More From Flixmalayalam:
- മലയാളത്തിൽ ഭാവി ലേഡി സൂപ്പർ സ്റ്റാർ ആകാൻ പോകുന്ന നായിക, ആരാണ് എന്ന് മനസ്സിൽ ആയോ?
- പട്ടായയിൽ പിറന്നാൾ ആഘോഷമാക്കി ദിയ, ഭാവി വധുവിന് നൽകിയ സമ്മാനം ഡയമണ്ട്
- യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘ഗർർർ’ റിലീസ് തിയതി പുറത്ത്
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു.
- മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു
- ഇരട്ട വേഷത്തിൽ അർജുൻ വിജയുടെ 36-മത്തെ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
- വിനീത് ഏട്ടൻ പറഞ്ഞ ഡയലോഗ് അന്ന് മനസിലാക്കിയില്ല, വിവാഹശേഷം മാധ്യമങ്ങളോട് സംസാരിച്ച് വധുവരന്മാർ
- ഐസ്ലാൻഡിക് പ്രകൃതി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്, ഐസ്ലാൻഡിൽ നിന്നുള്ള ചിത്രങ്ങളുമായി ആഹാന കൃഷ്ണ
- വർഷങ്ങൾക്ക് ശേഷം ഒരു ജെഴ്ണിയാണ്, ധ്യാന്റെയും പ്രണവിന്റെയും മാറ്റത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ
- പൃഥ്വിരാജിന് ഇനി ചെയ്യാനുള്ള മേക്കപ്പ് ഒന്നുമില്ല, എല്ലാം ചെയ്തു കഴിഞ്ഞു ; രഞ്ജിത്ത് അമ്പാടി