പണ്ട് ഒരു രാജാവുണ്ടായിരുന്നു; യുദ്ധത്തിനു ശേഷം അവൻ തോറ്റു, മാരകമായ ജവാൻ ട്രൈലെർ

ആരാധകരുടെ കാത്തിരിപ്പിന് ഇനി ദിവസങ്ങൾ ബാക്കി മാത്രം ബോളിവുഡ് കിങ് ഖാൻ നായകനാക്കി ആറ്റ്ലി സംവിധാനത്തിൽ ജവാനിലെ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങി, പ്രതീക്ഷകൾക്കപ്പുറം ഗംഭീര മാരകമായ ട്രൈലെറാണ് പുറത്തിറക്കിയിരിക്കുന്നത്.

2 മിനിറ്റും 46 സെക്കന്റ്‌ ദൈർഘ്യമേറിയ ട്രൈലെർ റെഡ് ചില്ലിസ് എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്, മിനിറ്റുകൾക്കകം തന്നെ ട്രൈലെർ ലക്ഷകണക്കിനാണ് ആളുകൾ കണ്ടത്. ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ ജവാൻ ഒഫീഷ്യൽ ട്രൈലെർ പുറത്തിറങ്ങിട്ടുണ്ട്.

‘നീതിയുടെയും ഒരു ജവാന്റെയും. സ്ത്രീകളുടെയും അവരുടെ പ്രതികാരത്തിന്റെയും. ഒരു അമ്മയുടെയും ഒരു മകന്റെയും. തീർച്ചയായും, ഒരുപാട് രസകരം ‘ എന്ന ക്യാപ്‌ഷനോടെയാണ് ഷാരുഖ് ഖാൻ ജവാൻ ഒഫീഷ്യൽ ട്രൈലെർ സോഷ്യൽ മിഡിയയിലൂടെ പങ്കു വച്ചു കൊണ്ട് കുറിച്ചത്.

ചിത്രത്തിൽ നയൻ‌താരയാണ് നായികയായി എത്തുന്നത്, പോലീസ് കഥാപാത്രമായിട്ടാണ് നയൻ‌താര എത്തുന്നത് എന്ന് ട്രൈലെറിൽ കാണാം. വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്, നയൻ‌താരയുടെയും, വിജയസേതുപതിയുടെയും സംവിധായകൻ അറ്റ്ലിയുടെയും ആദ്യ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തുന്നുണ്ട്.

സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ തയ്യാറെടുക്കുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്രയുടെ രൂപരേഖ നൽകുന്ന ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, ചിത്രത്തിന്റെ ട്രൈലെറിൽ കിങ് ഖാൻ പല വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ എത്തുന്നുണ്ട്.

അനിരുദ്ധിന്റെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികൾ നൽകിയിരിക്കുന്നത്, അനിരുദ്ധ് ഒരുക്കിയ ജവാനിലെ മൂന്ന് ഗുണങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മിഡിയയിൽ ട്രാൻഡിങ്ങ് ലിസ്റ്റിലാണുള്ളത്. റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ നിർമ്മിക്കുന്ന ജവാൻ ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

സിദ്ദാർഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനാക്കി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് പത്താൻ,നായികയായി എത്തിയിരുന്നത് ദീപിക പദുക്കോൺ ആണ്. യാഷ് രാജ് ഫിലിംസ് ബാനറിൽ നിർമ്മിച്ച പത്താൻ 2023 ലെ ആഗോള ബോക്സ് ഓഫീസിൽ 1050 കോടിയിലധികം കളക്ഷൻ നേടി. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ‘പത്താൻ’.

Share Now