ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത് ബിഗ് ബഡ്ജറ്റ് ചിത്രമായ കത്തനാർ ചിത്രത്തിന്റെ 2 മിനിറ്റും ദൈർഘ്യമേറിയ ഗ്ലിംപസ് വീഡിയോ ഇന്നലെ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരുന്നു, 24 മണീക്കൂർ കൊണ്ട് തന്നെ യൂട്യൂബ് ട്രാൻഡിങ്ങിൽ നിൽക്കുന്ന കത്തനാർ ഗ്ലിംപസ് വീഡിയോ 15 ലക്ഷത്തിലധികം പേരാണ് കണ്ടത്.
ഇന്ത്യയിൽ ആദ്യമായി വെർച്വൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്, ചിത്രത്തിൽ തെനിന്ത്യൻ സുപ്പർ താരം അനുഷ്ക ഷെട്ടി നായികയായി എത്തുന്നു. കത്തനാറിലുടെ അനുഷ്ക ഷെട്ടി മലയാളത്തിലേക്ക് ആദ്യ അരങ്ങേറ്റം കൂടിയാണ്.
ജയസൂര്യ എന്നാ നടന്റെ കരിയറിലെ ഏറ്റവും വലിയ നാഴികകല്ല് ആകും കത്തനാർ, ഏകദേശം 90 കോടിയിൽ ഒരുക്കുന്ന ചിത്രം 7 ഭാഷകളിലും 3Dയിലും റിലീസ് ചെയ്യുന്നത്. മലയാളത്തിൽ ആദ്യമായി വെർച്വൽ പ്രൊഡക്ഷൻ ടെക്‌നോളജി ഉപയോഗിച്ചായിരിക്കും ചിത്രം നിർമ്മിച്ചിരിക്കുന്നത്, സ്റ്റാർ സ്റ്റഡ്ഡ് മൂവിയിൽ നിരവധി ദക്ഷിണേന്ത്യൻ താരങ്ങൾ ഉണ്ടാകും.
കത്തനാർ സിനിമയ്ക്കു വേണ്ടി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാർ ഷൂട്ടിങ് ഫ്ളോർ എറണാകുളത്ത് ഒരുക്കിയിരുന്നു, സിനിമയുടെ നിർമാതാവായ ഗോകുലം മൂവീസ് ആണ് 36 ഏക്കറിൽ 40000 സ്ക്വയർ ഫീറ്റിൽ ഷൂട്ടിങ് ഫ്ലോർ നിർമ്മിച്ചത്. എന്നിരുന്നാലും കത്തനാറിന്റെ ഗ്ലിംപസ് വീഡിയോ പുറത്തിറങ്ങിയതോടെ ആരാധകരിൽ ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്.