മമ്മൂക്കയെ പോലുള്ള ലേജൻട്രി ആക്ടരോട് ഒരു ബഹുമാനം തോന്നാന്നുള്ള കാരണം ഇതാണ്, വിനയ് ഫോർട്ട്‌

റിലീസ് ചെയ്ത് പ്രേക്ഷകരിൽ ഇപ്പോഴും ചർച്ച വിഷയമായി മാറിയ മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നു കാതലിലെത്. ജിയോ ബേബി സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കാതൽ ദി കോർ’.

ഇപ്പോൾ ഇതാ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്‌. മമ്മൂക്കയെ എന്ന ലേജൻട്രി നടനോട് ഒരു ബഹുമാനമാണ് തോന്നുന്നത് എന്ന് വിനയ് ഫോർട്ട്‌ പറയുന്നു.

‘ആട്ടം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ആഭിമുഖത്തിലാണ് താരം ഇക്കാര്യം സംസാരിച്ചത്.

“മമ്മൂക്കയെ പോലുള്ള ലേജൻട്രി ആക്ടരോട് ഒരു ബഹുമാനം തോന്നാന്നുള്ള കാരണം, അത്തരത്തിലുള്ള കഥാപാത്രം എടുക്കുന്നു എന്നുള്ളതാണ്. ഈ അടുത്തിടെ മമ്മൂക്ക ചെയ്ത ചിത്രങ്ങൾ, അദ്ദേഹം തെരഞ്ഞെടുത്ത കഥാപാത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്”.

“കൂടെതെ ഫലിമി സിനിമയെ കുറിച്ച് പലരും എന്റെ അഭിപ്രായങ്ങൾ ചോദിച്ചിരുന്നു, അന്ന് കാതൽ ആയിട്ട് കണക്റ്റ് ചെയ്തിരുന്ന സിനിമയായിരുന്നു. ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം എന്നത്, നമ്മൾ പുതിയ കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യുക. ഞാൻ ചെയ്യാത്തതും ചിന്തിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത്തിലൂടെയുള്ള അന്വേഷണമാണ്. അല്ലെങ്കിൽ നമ്മൾ ചെയ്ത കഥാപാത്രങ്ങൾ തന്നെ ചെയ്ത് എനിക്കും കാണുന്നവർക്കും മടുപ്പ് വരും”.

“ഞാൻ എന്നെ തന്നെ ലിമിറ്റ് ചെയ്യില്ല, ഞാൻ അങ്ങനെയുള്ള കഥാപാത്രം ചെയ്യില്ല എന്നുള്ള അവസ്ഥയിൽ പോകുന്നില്ല. സിനിമയുടെ അത്യാധികമായിട്ട് സ്റ്റോറി പറയുന്നതിലാണ്, കാണുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യപ്പിക്കണം എന്ന് വിശ്വാസിക്കുന്ന ഒരു വിഭാഗത്തിൽ പെടുന്ന ആളുകൾ തന്നെയാണ് ഞങ്ങളും” വിനയ് ഫോർട്ട്‌ പറഞ്ഞു.

Share Now