മലയാള സിനിമയുടെ ചരിത്രം: ഉദയവും വളർച്ചയും

മലയാള സിനിമയുടെ തുടക്കം മുതൽ ഇപ്പോൾ വരെ, കേരളത്തിന്റെ കലാ-സാംസ്കാരിക ചരിത്രത്തിന്റെ അനിവാര്യ ഘടകമായി തന്നെ മലയാള സിനിമ ഇന്ന് മാറിയിരിക്കുന്നു.
എളിമയുടെയും യാഥാർത്ഥ്യത്തിന്റെയും ആധികാരികതയുടെയും മുഖച്ഛായയായ മലയാള സിനിമ ലോകത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആണ് ഇന്ന് വളർന്ന് കൊണ്ടിരിക്കുന്നത്

മലയാള സിനിമയുടെ തുടക്കവും ആദ്യ സിനിമയും

മലയാള സിനിമയുടെ തുടക്കം 1928-ൽ “ജെ. സി. ഡാനിയേലിന്റെ” “വിഗതകുമാരൻ” (The Lost Child) എന്ന മൗനചിത്രത്തിലൂടെയാണ്. ഇത് മലയാളത്തിലെ ആദ്യ സിനിമയെന്ന ചരിത്ര
പ്രാധാന്യമുള്ളതായിരുന്നു എങ്കിലും മികച്ച പ്രേക്ഷക പിന്തുണ കിട്ടിയില്ല.

  • എന്തായിരുന്നു വിഗതകുമാരൻ എന്ന ആദ്യ മലയാളം ചിത്രത്തിന്റെ പിന്നിലുള്ള ചരിത്രം
    ജെ. സി. ഡാനിയേൽ എന്ന വ്യക്തി ആയിരുന്നു വിഗതകുമാരൻ സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, രചയിതാവ്, ക്യാമറാമാൻ, എല്ലാം അദ്ദേഹം ഒരാൾ തന്നെ ആയിരുന്നു.
    അത് കൊണ്ട് തന്നെ മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്നതും ജെ. സി. ഡാനിയേൽ തന്നെ ആണ്.

    വിഗതകുമാരൻ എന്ന ചിത്രം 1928-ൽ ചിത്രീകരണം തുടങ്ങിയ ചിത്രം 1928-ൽ തന്നെ ചിത്രീകരണം പൂർത്തി ആക്കി.
    ആ വര്ഷം തന്നെ നവംബർ 7-ന് ആദ്യ മലയാള ചിത്രം ആയി കേരളത്തിൽ പ്രദർശിപ്പിച്ചു.
    വിഗതകുമാരൻ ഒരു മൗനചിത്രമായിരുന്നു അതിനാൽ തന്നെ ചിത്രത്തിൽ യാതൊരു വിധ ശബ്ദങ്ങളും കേൾക്കാൻ സാധിക്കില്ല.

    ചിത്രീകരണത്തിൽ ശുദ്ധമായ ഫിലിം സ്ട്രിപ്പ് (celluloid film) ഉപയോഗിച്ച് ടെക്നിക്കൽ മൂല്യം ഉറപ്പാക്കുകയും ചെയ്തിരുന്നു. വിഗതകുമാരൻ എന്ന ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത് തിരുവനന്തപുരം ക്യാപിറ്റൽ തിയേറ്ററിൽ ആയിരുന്നു.
  • എന്തായിരുന്നു ഈ സിനിമ കൊണ്ട് ജെ. സി. ഡാനിയേൽ ഉദ്ദേശിച്ചിരുന്നത്
    കേരളത്തിലെ നാട്ടിൻ പുറങ്ങൾക്കായുള്ള കലാരൂപമായി സിനിമയെ അവതരിപ്പിക്കുകയെന്നത് ആയിരുന്നു ജെ. സി. ഡാനിയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നു.
    ജെ. സി. ഡാനിയേൽ തന്നെ ആയിരുന്നു സിനിമാ ഉത്സാഹം കേരളത്തിലേക്ക് എത്തിക്കാനുള്ള പ്രയത്നത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്.
  • എന്തായിരുന്നു ചിത്രത്തിന്റെ കഥ
    വിഗതകുമാരൻ എന്ന ചിത്രം ഒരു സാമൂഹ്യ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയായിരുന്നു.
    ഇതിൽ ഒരു യുവാവിന്റെ ജീവിതത്തിലെ വഴിത്തിരിവുകളും അവന്റെ സാമൂഹിക ദൗർലഭ്യങ്ങളും ആണ് പ്രധാനമായും ചിത്രത്തിൽ ചർച്ച ചെയ്തത്.
  • ചിത്രം നേരിട്ട പ്രതിസന്ധികൾ എന്തെല്ലാം ആയിരുന്നു
    പിക്ചർ റാണി എന്നറിയപ്പെട്ട “പി. കെ. റോസി” ആണ് മലയാള സിനിമയിലെ ആദ്യ നായിക.
    റോസി ഒരു ദളിത് യുവതി ആയതിനാൽ സിനിമ പുറത്തിറങ്ങിയപ്പോൾ വലിയ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും വഴി ഒരുക്കി.

    പി. കെ. റോസി അഭിനയിച്ച ‘നളിനി’ എന്ന കഥാപാത്രം, അതിനിടയിൽ ഒരു സമൂഹത്തിൽ ഒരു ചർച്ച വിഷയം തന്നെ ആയി മാറി.
    ചിത്രത്തിന് വ്യാപക പിന്തുണ നേടി എടുക്കാൻ സാധിച്ചിരുന്നില്ല അത് കൊണ്ട് തന്നെ ജെ. സി. ഡാനിയേൽന് വലിയ നഷ്ടം തന്നെ ഈ സിതിത്രത്തിൽ നിന്ന് ഉണ്ടായി.

വിഗതകുമാരൻ മലയാള സിനിമയ്ക്ക് ഒരു പാതിത്തിളക്കമായിരുന്നു എങ്കിലും, ഇത് പിന്നീട് മലയാള ചലച്ചിത്ര ലോകത്തിന് പുനർജ്ജനത്തിന്റെ തലക്കെട്ടായി മാറി.
സിനിമയുടെ നേട്ടങ്ങളും പ്രശ്നങ്ങളും കേരളീയ കലാരൂപത്തിന് വലിയ ദിശാബോധം നൽകുകയും ചെയ്തു.
ജെ. സി. ഡാനിയേലിന്റെ കഠിന പ്രയത്‌നങ്ങൾക്കും ദീർഘദൂര വീക്ഷണത്തിനും ഓർമ്മയ്ക്കായാണ് കേരള സർക്കാർ 1992 മുതൽ “ജെ. സി. ഡാനിയേൽ പുരസ്കാരം” നൽകിയുവരുന്നത്.”

മാർത്താണ്ഡവർമ്മ: മലയാളത്തിലെ ആദ്യ ചരിത്രചിത്രം

മലയാള സിനിമയുടെ ആദ്യകാല ചരിത്രത്തിൽ ചരിത്ര പ്രമേയം കൈകാര്യം ചെയ്ത ആദ്യ ചിത്രം ആയിരുന്നു “മാർത്താണ്ഡവർമ്മ“. 1933-ൽ പുറത്തിറങ്ങിയ ഈ സിനിമ, മലയാള സിനിമയുടെ ആരംഭഘട്ടത്തിൽ നിർണായക മായാ ചുവടുവയ്പായിരുന്നു. ഇത് ശ്രീ “പി. വി. റാവു” സംവിധാനം ചെയ്ത.

1891-ൽ, “സി. വി. രാമൻ പിള്ള” രചിച്ച നോവൽ ആയിരുന്നു മാർത്താണ്ഡവർമ്മ, ഈ നോവൽനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ആണ് മാർത്താണ്ഡവർമ.

എന്നാൽ അധികം ആർക്കും അറിയാത്ത ഒരു പ്രതേകത കൂടി ഉണ്ട് ഈ ചിത്രത്തിന്, മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ആയിരുന്നു മാർത്താണ്ഡവർമ്മ.

അത് കൊണ്ട് തന്നെ നോവൽ പ്രസാധകരായ കമലാലയ ബുക്ക് ഡിപ്പോയുടെ പരാതിയിൽ സിനിമയുടെ പ്രദർശനം ആദ്യ ദിനം തന്നെ കോടതി ഉത്തരവിലൂടെ നിർത്തിവെച്ചു.
ഇത് ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ആദ്യത്തെ കോപിരൈറ്റ് കേസ് ആയി രേഖപ്പെടുത്തി.

സിനിമയുടെ പ്രിന്റ് കമലാലയ ബുക്ക് ഡിപ്പോയുടെ കൈയിലായിരുന്നു. 1974-ൽ നാഷണൽ “ഫിലിം ആർകൈവ് ഓഫ് ഇന്ത്യ” (NFAI) അത് ഏറ്റെടുത്തു. പിന്നീട് 1994-ലെ കേരള ഫിലിം ഫെസ്റ്റിവലിലും 2011-ലെ “ഫിൽക്ക” അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദർശിപ്പിച്ചു.

1950- മലയാള സിനിമയുടെ സ്വർണകാലം, പടയോട്ടം മുതൽ കൃഷിയോഗം വരെ

1954-ൽ പുറത്തിറങ്ങിയ “നീലക്കുയിൽ” മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ ദേശീയ പുരസ്കാരം നേടിയ സിനിമയായി മാറി. ഈ സിനിമ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ട കഥാപശ്ചാത്തലം അവതരിപ്പിച്ചു. ഈ സിനിമയെ മലയാള സിനിമയുടെ വളർച്ചയുടെ തുടക്കം എന്നു തന്നെ വിശേഷിപ്പിക്കാവുന്നത് ആണ്, കാരണം ഇത് സംവേദനാത്മകമായ കഥയും തനി നാടൻ ഗ്രാമീണ ജീവിതത്തിന്റെ നിറ കാഴ്ചകൾ ഉള്ള ആദ്യ മലയാള ചിത്രങ്ങളിലൊന്നായിരുന്നു.

1970-1980-കളുടെ പുതിയ തലമുറ

1970-കളിൽ പദ്മരാജൻ, ഭരതൻ, കെ.ജി. ജോര്‍ജ്ജ് തുടങ്ങിയ സംവിധായകർ “പുതിയ തലമുറ” സിനിമകളിലൂടെ സമൂഹത്തിലെ സമസ്യകളും മനുഷ്യത്വവും പ്രതിപാദിച്ചു കൊണ്ട് ചിത്രങ്ങൾ നിർമിച്ചു.

ചെമ്മീൻ 1965 ഹൃദയസ്പർശിയായ പ്രണയകഥയോടെ മലയാള സിനിമയുടെ ആഗോള പ്രാധാന്യം ഉയർത്തി കാട്ടിയ ചിത്രം ആയിരുന്നു.
1981-ൽ എലിപ്പത്തായം അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ അഡൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ ഒരു പ്രൈം ചിത്രം ആയിരുന്നു.

1990-കളിലെ മാറ്റങ്ങൾ

1990-കളിൽ കേരളത്തിലെ സിനിമാ വ്യവസായം വ്യത്യസ്ത വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒട്ടനവധി നല്ല ചിത്രങ്ങൾ പിറക്കുകയും ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവർ ഈ കാലഘട്ടത്തിലെ പ്രധാന സൂപ്പർതാരങ്ങൾ ആയിരുന്നു.
മണിച്ചിത്രത്താഴ് (1993) ഒരു ക്ലാസിക് സിനിമയായി മാറി, ഇതിന്റെ കഥാപശ്ചാത്തലവും അഭിനയവും ഇന്നും പ്രേക്ഷകരെ ആകർഷിക്കുന്നു.

മൈൽസ്റ്റോൺ സിനിമകൾ

മലയാള സിനിമയുടെ ചരിത്രം അതിൻ്റെ പ്രതിരോധശേഷിയുടെയും പുതുമയുടെയും സാംസ്കാരിക സമ്പന്നതയുടെയും തെളിവാണ്. ആദ്യ മലയാള ചിത്രം ആയ വിഗതകുമാരനിലൂടെ തുടക്കം മുതൽ ആഗോളതലത്തിൽ ആഘോഷിക്കപ്പെട്ട ജല്ലിക്കെട്ട് വരെ മലയാള സിനിമ പ്രതിഭയുടെയും സർഗ്ഗാത്മകതയുടെയും ശക്തികേന്ദ്രമായി പരിണമിച്ചു. റിയലിസത്തിൻ്റെയും കലാപരമായ മികവിൻ്റെയും അതുല്യമായ സമ്മിശ്രണം കൊണ്ട് പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും വിനോദിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും തുടരുന്നു,

Share Now

Leave a Comment