മലയാളത്തിൽ നിന്ന് ഓഫർ കുറഞ്ഞതു കൊണ്ട് അന്യഭാഷയിൽ നിന്ന് ഓഫറുകൾ ലഭിച്ചത് എന്നും, മലയാള സിനിമയിൽ നിന്ന് എന്നെ വിളിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ഫോക്കസ് ചെയ്യാറില്ല എന്ന് നടി അഭിരാമി.
സുരേഷ് ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നതിൽ സന്തോഷമുള്ള കാര്യമാണ് എന്ന് നടി അഭിരാമി സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വരാനിരിക്കുന്ന ‘ഗരുഡൻ’ ചിത്രത്തിന്റെ പ്രെസ്സ് മീറ്റിങ്ങിൽ സംസാരിച്ചിരുന്നു.
” വേറെ ഭാഷകളിൽ നിന്ന് തിരക്കായിരുന്നു അതുകൊണ്ട് മലയാളത്തിൽ നിന്ന്വ വരുന്ന ഓഫറുകൾ എനിക്ക് എടുക്കാൻ പറ്റാതെയായി പോയി, സത്യം പറയുകയാണെങ്കിൽ മലയാളത്തിൽ നിന്ന് എനിക്ക് ഓഫർ കുറവായിരുന്നു അന്യഭാഷയിൽ നിന്നാണ് കൂടുതൽ വന്നത്. ‘ഗരുഡൻ’ ചിത്രത്തിൽ ഇങ്ങനെ ഒരു ഓഫർ വന്നപ്പോൾ എടുക്കണം എന്ന് എനിക്ക് തോന്നി അതുകൊണ്ടാണ്.
മലയാളത്തിൽ എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നു എന്ന് ഞാൻ ഫോക്കസ് ചെയ്യുന്നതാണ് എനിക്ക് ഇഷ്ട്ടം, അതുകൊണ്ട് വിളിക്കുന്നില്ല എന്ന് ഫോക്കസ് ചെയ്യുന്നതിൽ എനിക്ക് താല്പര്യമില്ല.
സുരേഷ് ചേട്ടന്റെ കൂടെ ഞാൻ അഭിനയിക്കുന്നത് ആറാമത്തെ സിനിമയാണ്, തമിഴിലും ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് അതുകൊണ്ട് സുരേഷ് ചേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നതിൽ എനിക്ക് സന്തോഷമുള്ള കാര്യമാണ്. സെറ്റിൽ വളരെ അധികം കംഫോർട്ടബിളായിട്ട് ഇരിക്കുന്ന, നല്ല ഭക്ഷണങ്ങൾ വാങ്ങി തരുന്ന, നല്ല അഡ്വൈസ് തരുന്ന ഒരു സഹോദരനെപോലെയാണ് എനിക്ക് സുരേഷ് ചേട്ടൻ” നടി അഭിരാമി പറഞ്ഞു.