മുടി കളർ ചെയ്യാനും ഇഷ്ട്ടമള്ള വസ്ത്രം ധരിക്കാനും വേണ്ടിയാണ് പ്രയാഗ ഇടവേള എടുത്തത്, വിഷ്ണു ഉണ്ണികൃഷ്ണൻ

മലയാള സിനിമ താരങ്ങളുടെ ഫാഷൻ ലുക്ക്‌ എല്ലാം സോഷ്യൽ മിഡിയയിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. അതിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് പ്രയാഗ മാർട്ടിന്റെ ലുക്ക്‌. സോഷ്യൽ മിഡിയയിൽ വളരെ സജീവമായ പ്രയാഗയുടെ ലുക്കിൽ വന്ന മാറ്റം ആരാധകരെ ഞെട്ടിച്ചിരുന്നു. വസ്ത്രം രീതിയ്ക്ക് അപ്പുറം ഹെയർ കളറിങ്ങ് പരീക്ഷണം നടത്തുന്ന താരം കൂടിയാണ് പ്രയാഗ മാർട്ടിൻ.

ഇപ്പോൾ ഇതാ പ്രയാഗ മാർട്ടിനെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘ഡാൻസ് പാർട്ടി’ സിനിമയുടെ വിശേഷങ്ങളുമായി നടത്തിയ ആഭിമുഖത്തിലാണ് താരം ഈക്കാര്യം പറഞ്ഞത്. സിനിമയിൽ പ്രയാഗ ഇടവേള എടുത്തത് തന്നെ ഫുൾ എക്സ്ഫ്ലോർ ചെയ്യാൻ ആണെന്നും, പ്രയാഗ ആഗ്രഹിച്ചിരുന്ന കഥാപാത്രമാണ് കിട്ടിയത് എന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.

” പ്രയാഗ സിനിമയിൽ തന്നെ ഇടവേള എടുത്തത് തന്നെ ലോകം ചുറ്റി കാണാൻ വേണ്ടിട്ടാണ്. പക്ഷെ പ്രയാഗ ആഗ്രഹിക്കുന്നത് പോലത്തെ കഥാപാത്രമാണ് കിട്ടിയത്. ആ കഥാപാത്രം പ്രയാഗ ചെയ്യുമ്പോൾ നൂറ് ശതമാനം എൻജോയ് ചെയ്തിട്ടാണ് ചെയ്തിരിക്കുന്നത്.”

” പ്രയാഗ ഏതോ അഭിമുഖത്തിൽ പറഞ്ഞിരുന്നതാണ്, പ്രയാഗയ്ക്ക് ഇഷ്ട്ടമുള്ളത് ചെയ്യാൻ വേണ്ടിട്ടാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തത് എന്ന്. മുടി കളർ ചെയ്യുക, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുക അങ്ങനെ ഒക്കെയാണ് പ്ലാൻ ചെയ്തത്. അതിന് പറ്റിയ കഥാപാത്രമാണ് ഇത്‌, അഞ്ച് ആറ് കളർ ചെയ്തിട്ടാണ് വന്നത് ഇത്‌ കണ്ട സോജൻ ചേട്ടൻ പറഞ്ഞത് ഇനിയും നമ്മുക്ക് കൂട്ടി ചെയ്യാം എന്ന്. എന്നിട്ടും അതിലും കൂടുതൽ കളർ ചെയ്തിട്ടുണ്ട് സിനിമയിൽ” വിഷ്‌ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

Share Now