ലോകേഷ് കനകരാജിന്റെ ചിത്രം എന്നു കേട്ടാൽ ആരായാലും ഒന്ന് ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുക , കമൽഹാസനെ നായകനാക്കി ഒരുക്കിയ ‘വിക്രം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്.
റിപ്പോർട്ടുകൾ പ്രകാരം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി രജനികാന്ത് എത്തുന്നു, ലോകേഷ് കനകരാജിന്റെ കൂട്ട്ക്കെട്ടിൽ രജനികാന്തിന്റെ 171- മത്തെ ചിത്രമായിരിക്കും അത്. അതോടൊപ്പം ചിത്രത്തിൽ ബാബു ആന്റണിയും അഭിനയിക്കുന്നുണ്ട് എന്നും, ഈ വിവരം അദ്ദേഹം തന്നെയാണ് ആഭിമുഖത്തിൽ വെളിപ്പെടുത്തിയത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
വിജയുടെ പുതിയ ചിത്രമായ ‘ലിയോയുടെ സംവിധായകൻ എന്ന നിലയിലും ലോകേഷ് കനകരാജ് പ്രശസ്തനാണ്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്തിടെയാണ് പൂർത്തികരിച്ചത്. ചിത്രത്തിൽ ബാബു ആന്റണിയും പ്രധാന കഥാപാത്രമായി ലിയോയിൽ അഭിനയിച്ചിട്ടുണ്ട്, ഒക്ടോബർ 19ന് ലിയോ ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസിന് ഒരുങ്ങുന്നതാണ്.
മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്തിടെ പൂർത്തീകരിച്ചിരുന്നു, ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ചിത്രം ഈ വർഷം തന്നെ തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.
നെൽസൺ സംവിധാനം ചെയ്ത് ആഗ്സ്റ്റ് 10 ന് റിലീസ് ചെയ്യാൻ ഇരിക്കുന്ന ജയ്ലർ ആണ് രജനികാന്തിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ജയ്ലർ സൺ പിക്ചർസ് ബാനറിൽ കളനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.