മലയാള സിനിമയുടെ ഇതിഹാസ നായകൻ മോഹൻലാലുമായുള്ള സൗഹൃതത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ സിദ്ദിഖ്.
രാവണപ്രഭു തൊട്ടുള്ള കൂട്ട്ക്കെട്ടാണ് എന്നും, എല്ലാവരും ഇഷ്ട്ടപ്പെടുന്ന കോമ്പിനേഷൻ ആണ് ഞാനും മോഹൻലാലും എന്ന് സിദ്ദിഖ് പറയുന്നു. ‘ഖൽബ്’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് താരം ഇക്കാര്യം സംസാരിച്ചത്.
” ലാലേട്ടനുമായുള്ള സൗഹൃതം ‘രാവണപ്രഭു’ തൊട്ടുള്ളതാണ്, അതിന് മുൻപ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും എല്ലാവരും ഇഷ്ട്ടപ്പെടുന്ന കോമ്പിനേഷനാണ് നിങ്ങളുടേത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് സൈഡ് ആണെങ്കിലും പൊതുവെ ആളുകൾക്ക് വലിയ സന്തോഷമാണ്, പക്ഷെ അത് സ്‌ക്രീനിൽ മാത്രമെയൊള്ളു. എല്ലാവർക്കും അറിയാവുന്നതാണ് അത്രയും അടുത്ത സുഹൃത്താണ് എന്നുള്ളത്, മോതിരം വരെ ഊരി തരുന്ന ആളാണ് മോഹൻലാൽ”.
കൂടാതെ, സിദ്ദിഖ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ മോഹൻലാലുമായുള്ള ‘നേര്’ ന്റെ സെറ്റിൽ വച്ചുള്ള ചിത്രത്തെയും കുറിച്ച് സംസാരിച്ചിരുന്നു.
” അത് വലിയ സന്തോഷമുള്ള കാര്യമാണ്, പുതുവത്സര ആഘോഷത്തിൽ മോഹൻലാൽ അയച്ചു തന്ന ഫോട്ടോയാണ്. അത് സിനിമയിലെ ഫോട്ടോയല്ല, ഞങ്ങൾ രണ്ട് പേരും സംസാരിച്ചിരുന്നപ്പോൾ അറിയാതെ എടുത്ത ചിത്രമാണ്” സിദ്ദിഖ് പറഞ്ഞു.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ‘നേര്’ ചിത്രമായിരുന്നു സിദ്ദിഖിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ചിത്രം 11 ദിവസം കൊണ്ട് 60 കോടിയാണ് ലഭിച്ചത്.