കന്നഡ സൂപ്പർ താരം റോക്കിങ് സ്റ്റാർ യാഷിന്റെ വരാനിരിക്കുന്ന ‘യാഷ് 19’ ചിത്രത്തിൽ നായകനായി, തെന്നിന്ത്യൻ താരസുന്ദരി സായ് പല്ലവി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
കെ ജി എഫ് സീരിസിന് ശേഷം നീണ്ട ഒരു വർഷത്തിലേറെ കാത്തിരിപ്പിന് ശേഷമാണ് യഷിന്റെ 19- മത്തെ ചിത്രം പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 8-ന് രാവിലെ 9:55 ന് ഉണ്ടാകുന്നതാണ്.കൂടാതെ ഒരു മോളിവുഡ് യുവനടിയും ചിത്രത്തിലെ എതിരാളി വേഷം ചെയ്‌തേക്കുമെന്നാണ് മറ്റൊരു വാർത്ത വരുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ചരൺ രാജ് സംഗീതം നൽകുന്നത്.
മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘യാഷ് 19’, ഗോവ ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള ഒരു ആനുകാലിക ആക്ഷൻ ഡ്രാമയാണിതെന്ന് പറയപ്പെടുന്നത്.
അതെസമയം നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുക്കുന്ന രാമായണ കഥയിൽ രൺവീർ കപൂറും സായ് പല്ലവിയും അഭിനയിക്കുന്നുണ്ട്. നെഗറ്റീവ് കഥാപാത്രമായി യഷ് രാവണനായും അഭിനയിക്കുന്നു.