ലാൽ സാറിനെ കണ്ടല്ല സിനിമ എഴുതിയത്, ഒരു സബ്ജെക്റ്റ് വന്നപ്പോൾ ലാലിലേക്ക് പോയതാണ്; ജീത്തു ജോസഫ്

ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം ഒന്ന് തിയറ്ററിൽ വൻ വിജയമായിരുന്നു സൃഷ്ട്ടിച്ചത്. എന്നാൽ ‘ദൃശ്യം 2′, ’12 ദി മാൻ’ എന്നി ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിൽ വന്നതോടെ, മോഹൻലാൽ സിനിമ ആരാധകർക്ക് തിയറ്ററിൽ കാണാനുള്ള അവസരമാണ് നഷ്ട്ടമായത്.

ഇപ്പോൾ ഇതാ ഇതുവരെ പുറത്തിറക്കിയ ചിത്രങ്ങൾ ഒടിടി കൈയെറിയതോടെ, വിജയങ്ങൾ തീർക്കാൻ അല്ല ‘നേര്’ൽ ലാലിനെ കൊണ്ട് വന്നത് എന്ന് സംസാരിക്കുകയാണ് ജീത്തു ജോസഫ്.

” ദൃശ്യം സിനിമയിലെ കോർട്ട് സീൻ ഒരു വക്കിലിന് മാത്രമേ എഴുതാൻ കഴിയു, ഞാൻ എത്ര റിസർച്ച് ചെയ്ത് എഴുതിയാലും ഭംഗിയാവില്ല. ശാന്തിയെ പരിചയപ്പെടുന്നതിന് മുൻപ് ഒരുപാട് വക്കിലിനെ കണ്ടാർന്നു, അവർക്ക് എഴുതി തരാൻ താല്പര്യമില്ല പറഞ്ഞു താരം എന്ന്. പക്ഷെ എനിക്ക് അതല്ല വേണ്ടത്, അങ്ങനെയാണ് ശാന്തി അഭിനയിക്കാൻ വന്നപ്പോൾ കോർട്ട് സീനിലെ രംഗങ്ങൾ എഴുതാൻ കഴിവുണ്ടെന്ന് മനസിലാക്കിയത്. “

” അങ്ങനെ എന്റെ അടുത്ത പ്രൊജക്റ്റിൽ വർക്ക് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചത്, രണ്ട് വർഷം എടുത്തു സ്ക്രിപ്റ്റ് റെഡി ആവാൻ. റാം കഴിയട്ടെ എന്നിട്ട് അത് ചെയ്യാം എന്ന് ആന്റണി പറഞ്ഞു, പക്ഷെ റാം വൈകിയതോടെ ലാലിന് ഒരു ഗ്യാപ് കിട്ടി. അപ്പോൾ ആന്റണി പറഞ്ഞ് സ്ക്രിപ്റ്റ് റെഡിയാണലോ അത് ചെയ്തേക്കാം എന്ന്, ഞാൻ ആദ്യം നുണക്കുഴി ചെയ്യാനാണ് പ്ലാൻ ചെയ്തത്”.

“അങ്ങനെ പെട്ടന്ന് വന്നതാണ് അല്ലാതെ ലാലിന് തിയറ്ററിൽ ഹിറ്റ് ഉണ്ടാക്കാനോ, ലാലിനെ കണ്ട് അല്ല സിനിമ എഴുതിയത്. ഒരു സബ്ജെക്റ്റ് വന്നപ്പോൾ ലാൽ ഇതുവരെ വക്കിൽ വേഷത്തിൽ വന്നട്ടും ഇല്ല, പ്രായം കൊണ്ടും എല്ലാ കാര്യത്തിൽ ഒക്കെ ആയത്കൊണ്ട് ലാലിനോട്‌ പറഞ്ഞതേയുള്ളു” ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫിന്റെ കൂട്ട്ക്കെട്ടിൽ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നേര്’. ഇരുവരുടെയും കൂട്ട്ക്കെട്ടിൽ പുറത്തിറങ്ങിയ സസ്പെൻസ് ചിത്രങ്ങൾക്ക് ശേഷം, ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘നേര്’. ഡിസംബർ 21-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Share Now