വമ്പൻ ക്യാൻവാസിൽ 50 കോടി മുതൽ ഐഡന്റിറ്റി, ടോവിനോയുടെ നായികയായി തൃഷ

ടോവിനോയുടെ ഐഡന്റിറ്റിയിൽ നായികയായി തെന്നിന്ത്യൻ താരസുന്ദരി തൃഷ എത്തുന്നു , ടോവിനോ തോമസിനെ നായകനാക്കി ഫോറൻസികിന് ശേഷം അഖിൽ പോൾ, അനസ് ഖാൻഎന്നിവർ ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി.

ലിയോടെ ചിത്രികരണം പൂർത്തീയായതു ശേഷമാണ് തൃഷ ഐഡന്റിറ്റിയിൽ ജോയിൻ ചെയ്യുക, ഹൈ വോൾടേജ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ചിത്രത്തിൽ മറ്റൊരു നായിക മഡോണയാണ്.

ചിത്രത്തിലെ സംവിധായാകൻ അഖിൽ പോൾ തൃഷയുടെ വീട്ടിൽ നിന്നുള്ള ചിത്രം പങ്കു വച്ചുകൊണ്ടാണ് ഈ വിവരം വെളിപ്പെടുത്തിയത്. ‘ ഈ കഥാപാത്രത്തെ ആദ്യം മുതൽ വിഭാവനം ചെയ്യുമ്പോൾ, അത് ഇതിവൃത്തത്തിന് എത്രമാത്രം അവിഭാജ്യമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ, ഈ വേഷം സ്‌ക്രീനിൽ അവതരിപ്പിക്കാൻ അതിമനോഹരമായ @ത്രിഷാകൃഷ്ണനെപ്പോലെ ഒരാൾ വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല..!

ചലച്ചിത്ര പ്രവർത്തകർ എന്ന നിലയിൽ ഇത് ഞങ്ങൾക്ക് സന്തോഷത്തിന്റെയും ആവേശത്തിന്റെയും നിമിഷമാണ്.സ്‌ക്രിപ്റ്റ് ആഖ്യാനത്തിനായി ചെന്നൈയിലെ അവളുടെ വീട്ടിൽ വെച്ച് അവളെ കണ്ടുമുട്ടിയ നിമിഷം മുതൽ, അത് ഒരു അതിയാഥാർത്ഥമായ സ്വപ്ന സാക്ഷാത്കാരമായിരുന്നു.

ഒടുവിൽ, ആ ഫിലിമോഗ്രാഫിയിലേക്ക് നമ്മുടെ സിനിമ ഉടൻ ചേർക്കപ്പെടുമെന്ന് നന്നായി അറിഞ്ഞുകൊണ്ട്, അവാർഡുകളുടെ വലിയ ഷെൽഫിന് മുന്നിൽ അവളുമായി ഒരു ചിത്രം…!

ടീമിലെ സ്റ്റാർ കൂട്ടിച്ചേർക്കൽ ഞങ്ങൾ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു ഐഡന്റിറ്റി:തൃഷ കൃഷ്ണൻ….

!അതെ! ഐഡന്റിറ്റി അവളുടെ സമീപകാല ഫ്ലിക്കുകളുടെ PS1 ന്റെ പട്ടികയിൽ ചേരുന്നു..PS2.. LEO…! ‘ എന്ന ക്യാപ്ഷനോടെ ചിത്രം പോസ്റ്റ്‌ ചെയ്തു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നി ഭാഷയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ കൗതുകകരമായി ടൈറ്റിൽ പോസ്റ്ററിൽ പുറത്തിറക്കിയിരുന്നു, വെടിയൊച്ചകളും ഒരു മനുഷ്യന്റെ വരയും ഒരു പാസ്‌പോർട്ടും കാണാനിടയുണ്ട്. രാഗം മൂവിയുടെ ബാനറിൽ രാജു മല്യത്, സെഞ്ച്വറി കൊച്ചുമോനും ചേർന്ന ചിത്രം നിർമ്മിക്കുന്നത്, വമ്പൻ ക്യാൻവാസിൽ 50 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രികരണം സെപ്റ്റംബർ ആരംഭിക്കുന്നതാണ്.

ശ്യമപ്രസാദ് സംവിധാനത്തിൽ നിവിൽ പോളി നായകനാക്കി ഹേയ് ജൂഡ് എന്ന ചിത്രത്തിലായിരുന്നു തൃഷയുടെ ആദ്യ മലയാള ചിത്രം, വിജയ് നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ലിയോയാണ് തൃഷയുടെ അടുത്ത പ്രൊജക്റ്റാണ് .

Share Now