വരാൻ പോകുന്ന യുഗവും പുരാതനവും തമ്മിലുള്ള കോമ്പിനേഷൻ ആണോ, പ്രേക്ഷകരുടെ ആദ്യ പ്രതികരണം

ബാഹുബലി എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റെ മറ്റൊരു വിസ്മയ ചിത്രമായ, കൽക്കി 2898 എഡി ഇന്ന് തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. പ്രതീക്ഷകളെ മറി കടത്തി കൊണ്ടുള്ള ഗംഭീര പ്രകടനമാണ് പ്രഭാസ് കാഴ്ച്ച വച്ചിരിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനം ചെയ്ത കൽക്കി 2898 എഡി, ആദ്യം കണ്ട പ്രേക്ഷകരിൽ കുളിർ ആണ് അനുഭവപ്പെട്ടത് എന്നാണ്.

‘ഇന്ത്യയിൽ ഇത് വരെ ഇങ്ങനെ ഒരു സിനിമ വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല, പ്രഭാസ് മാത്രമല്ല ഒരുപാട് മൾട്ടി സ്റ്റാർ പടമാണ്. ഇനി ഇത് വരാൻ പോകുന്ന യുഗവും പുരാതനവും തമ്മിലുള്ള കോമ്പിനേഷൻ ആണോ സിനിമ പറഞ്ഞ് അറിയിക്കാൻ പറ്റില്ല’, ‘ എല്ലാവരും വിസ്മയിപ്പിച്ചു, പ്രത്യേകിച്ച് കമൽ ഹാസന്റെയും പ്രഭാസിന്റെയും അഭിനയം. ശരിക്കും തിയറ്റർ എക്സ്പീരിയൻസ് ആണ്’, സിനിമ ബോളിവുഡ് മേക്കിങ് ആണ്, അമിതാഭ് ബച്ചൻ മുതൽ നമ്മുടെ ദുൽഖർ വരെ കിടിലം. സിനിമയുടെ കഥാപറിച്ചിൽ, മഹാഭാരതത്തിൽ തുടക്കം മുതൽ ഇത്രയും സൂപ്പർ ആയിട്ട് ചെയ്തിട്ടുണ്ടാവില്ല’ എന്നാണ് ചിത്രം ആദ്യം കണ്ട പ്രേക്ഷകരുടെ പ്രതികരണം.

മഹാഭാരത റഫറൻസും അശ്വത്ഥാമാവിൻ്റെ കഥയും മുതൽ തുടങ്ങി, കലിയുഗത്തിൻ്റെ അവസാനത്തോടെ ഒരു മനുഷ്യന് അഭിമുഖീകരിക്കാൻ കഴിയുന്ന ഇരുണ്ടതും സാങ്കേതികമായി ഭാവിയിൽ സംഭവിക്കാവുന്നതുമായ കഥയാണ് കൽക്കി 2898 എഡി.

അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷാ പടാനി, ശോഭന, അന്ന ബെൻ, ദുൽഖർ സൽമാൻ, എന്നിവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നി ഭാഷയിൽ റിലീസ് ചെയ്ത ചിത്രം വൈജയന്തി മൂവീസിൻ്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്തിരിക്കുന്നത് വേഫറർ ഫിലിംസ് ബാനർ ആണ്.

കൽക്കി 2898 എഡി-ലെ തരങ്ങളുടെ പ്രതിഫലം കോടികൾ, അതിൽ കമൽ ഹാസനും ദീപികയ്ക്കും മുന്നിൽ പ്രഭാസ്

ഏഴ് വർഷത്തിന് ശേഷമുള്ള പ്രഭാസിന്റെ ഒരു തിരിച്ചു വരവ് കൂടിയാണ് കൽക്കി 2898 എഡി എന്ന് പറയാം. പ്രേക്ഷകർ അത്രത്തോളം കാത്തിരിക്കുന്ന സിനിമയായ കൽക്കി 2898 എഡി ഇന്നലെ മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയായി മാറിയിരിക്കുകയാണ് പ്രഭാസ്. റിപ്പോർട്ട് പ്രകാരം 600 കോടിയ്ക്ക് നിർമ്മിച്ച കൽക്കി 2898 എഡി-യിൽ അഭിനയിക്കാൻ, പ്രഭാസ് 80 കോടി രൂപയാണ് വാങ്ങിയതായിട്ടാണ് പറയപ്പെടുന്നത്. പ്രഭാസിന് കൂടാതെ ചിത്രത്തിൽ കമൽ ഹാസനും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും ദീപിക പദുക്കോണും പ്രഭാസിന്റെ പ്രതിഫലത്തിന്റെ ഏഴ് ഐലക്കത്ത് പോലും വരില്ല.

പ്രഭാസിനെ പോലെ തന്നെ സ്ക്രീൻ പ്രെസെൻസിൽ ഒപ്പമുള്ള കഥാപാത്രം കൂടിയ അമിതാഭ് ബച്ചനും ദീപിക പദുക്കോണും, അതുപോലെ ചെറിയ വേഷം ചെയ്ത കമൽ ഹാസനും 20 കോടി രൂപയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയ ദിഷ പടാനിയ്ക്ക് 5 കോടി രൂപയാണ് പ്രതിഫലം. കൽക്കി 2898 എഡി-യിലൂടെ ആദ്യ തെലുങ്കിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ദീപിക പദുക്കോണിന്റേത്.

ലോകമെമ്പാടുമുള്ള തിയറ്ററിൽ റിലീസ് ചെയ്ത കൽക്കി 2898 എഡി, ആദ്യ ദിനം കൊണ്ട് 180 കോടി കളക്ഷൻ ആണ് ബോക്സ്‌ ഓഫീസിൽ നിന്ന് ലഭിച്ചത്. ആദ്യക്കാല കണുക്കുകൾ കോടികൾ ആണെങ്കിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ ചിത്രമായി മാറും കൽക്കി 2898 എഡി.

‘മൈ ക്യാപ്റ്റൻ’, കൽക്കി 2898 എഡി- ലെ ദുൽഖർ സൽമാൻ ലുക്ക്‌ പോസ്റ്റർ

രണ്ടാം ദിനവും ബോക്സ്‌ ഓഫീസ് തൂക്കിയിരിക്കുകയാണ് കൽക്കി 2898 എഡി’, ജൂൺ 27-ന് റിലീസ് ചെയ്ത ചിത്രം 298.5 കോടി രൂപയാണ് ഇതുവരെ കളക്ഷൻ നേടിയിരിക്കുന്നത്. ഇപ്പോൾ ഇതാ 8 പാർട്ടുകൾ ഉളള കൽക്കി സിനിമാറ്റിക് യുണിവേഴ്‌സിലെ ദുൽഖറിൻ്റെ ക്യാരക്റ്റർ പോസ്‌റ്റർ പുറത്തിറക്കിയിരിക്കുകയാണ്.

‘ക്യാപ്റ്റൻ’ എന്നാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രം, ‘ക്യാപ്റ്റന്റെ വേഷത്തിൽ കൈയിൽ ഒരു കൈകുഞ്ഞിനെ പിടിച്ച് നിൽക്കുന്ന ദുൽഖർ സൽമാനെയാണ് പോസ്റ്ററിൽ കാണുന്നത്. ദുൽഖർ സൽമാന്റെ ലുക്ക്‌ പോസ്റ്റർ, നടൻ പ്രഭാസ് ‘മൈ ക്യാപ്റ്റൻ’ എന്ന് ക്യാപ്ഷൻ നൽകി താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നൽകിട്ടുണ്ട്.

ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ബാനർ വഴി, കേരളത്തിലെ 425 സ്ക്രീനിലേക്ക് ആണ് കൽക്കി 2898 എഡി എത്തിയിരിക്കുന്നത്.

അൺലോക്ക് ചെയ്തോ, ഇത് 1000 കോടിയും അതിൽ കൂടുതലും ഉണ്ടാകും; കൽക്കി 2898 എഡി കണ്ട് ഞെട്ടി വിജയ് ദേവരകൊണ്ട

ഒരു ദിവസം കൊണ്ട് തന്നെ, ഇന്ത്യൻ സിനിമയുടെ മുൻപന്തിയിൽ നിൽക്കുന്ന മറ്റ് സിനിമയുടെ എല്ലാ റെക്കോർഡും തകർത്ത് മുന്നേറുകയാണ് ‘കൽക്കി 2898 എഡി’. ഇപ്പോൾ ഇതാ ‘കൽക്കി 2898 എഡി’ കണ്ട് കഴിഞ്ഞ് നടൻ വിജയ് വിജയ് ദേവരകൊണ്ട ഇത് 1000 കോടിയും അതിൽ കൂടുതലും ഉണ്ടാകും എന്ന് കുറിക്കുകയുണ്ടായി.

‘വെറുതെ സിനിമ കണ്ടു, എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല.. തളർന്നുപോയ ഇന്ത്യൻ സിനിമ പുതിയ തലം അൺലോക്ക് ചെയ്തു!ഇത് 1000 കോടിയും അതിൽ കൂടുതലും ഉണ്ടാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’. എന്നാണ് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.

കൽക്കിയിൽ നടൻ വിജയ് ദേവരകൊണ്ട അർജുണന്റെ ക്യാമിയോ റോൾ ആയിട്ടാണ് എത്തിയിരുന്നത്. താരത്തിന്റെ ഇതുവരെ പുറത്ത് ഇറങ്ങിയ സിനിമയ്ക്ക് കിട്ടിയ പരിഹാസങ്ങൾക്ക് എല്ലാം, ഈയൊറ്റ ക്യാമിയോ കൊണ്ട് അദ്ദേഹം മാറ്റി പറയിപ്പിച്ചിട്ടുണ്ട് എന്നാണ് സോഷ്യൽ മിഡിയ പറയുന്നത്. 4 ദിവസം കൊണ്ട് തന്നെ കൽക്കി 112.15 കോടി രൂപയാണ് നേടിയത്.

അതേപോലെ തന്നെ നടൻ അല്ലു അർജുനും സിനിമ കണ്ട് ‘കൽക്കി 2898 എഡി’ ടീമിനെ പ്രശംസിച്ച് കൊണ്ട് സോഷ്യൽ മിഡിയയിൽ എത്തിയിരുന്നു. ‘കൽക്കി2898എഡി’ ടീമിന് അഭിനന്ദനങ്ങൾ. മികച്ച ദൃശ്യാനുഭവം. ഈ ഇതിഹാസത്തെ ശാക്തീകരിച്ചതിന് എൻ്റെ പ്രിയ സുഹൃത്ത് പ്രഭാസിനോട് ബഹുമാനം. രസകരമായ സൂപ്പർ ഹീറോയിക് സാന്നിധ്യം.

അമിതാഭ് ബച്ചൻ ജി, നിങ്ങൾ ശരിക്കും പ്രചോദനമാണ്, വാക്കുകളില്ല. ഞങ്ങളുടെ കമൽ ഹാസൻ സാറിന് അഭിനന്ദനങ്ങൾ, അടുത്തതിൽ കൂടുതൽ കാര്യങ്ങൾക്കായി തിരയുന്നു. പ്രിയ ദീപിക പദുക്കോൺ, നിങ്ങൾ അനായാസമായി അതിശയിപ്പിക്കുന്നു. ദിഷാ പടാനി ആകർഷകമായ സാന്നിധ്യം പ്രിയ. എല്ലാ കലാകാരന്മാർക്കും സാങ്കേതിക സംഘത്തിനും, പ്രത്യേകിച്ച് ഛായാഗ്രഹണം, കല, വസ്ത്രങ്ങൾ, എഡിറ്റ് & മേക്കപ്പ് എന്നിവയിൽ അഭിനന്ദനങ്ങൾ.

റിസ്ക് എടുത്ത് ഇന്ത്യൻ സിനിമയുടെ ബാർ ഉയർത്തിയതിന് വൈജയന്തി മൂവീസിനും അശ്വിനി ദത്ത് ഗാരു, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവർക്കും എല്ലാ സ്തുതികളും. ക്യാപ്റ്റൻ നാഗ് അശ്വിൻ ഗാരു ഓരോ സിനിമാ പ്രേമികളെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. നമ്മുടെ തലമുറയിലെ ഒരു വഴിത്തിരിവായ ചലച്ചിത്രകാരന് അഭിനന്ദനങ്ങൾ. അവസാനമായി, ആഗോള ദൃശ്യകാഴ്ചകളുടെ നിലവാരവുമായി പൊരുത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള നമ്മുടെ സാംസ്കാരിക സംവേദനക്ഷമതയുള്ള ഒരു സിനിമ’ എന്നാണ് അല്ലു അർജുൻ കുറിച്ചത്.

Other Related Articles Are :

Share Now