ദളപതി വിജയ് നായകമാക്കി ലോകേഷിന്റെ സംവിധാനത്തിൽ, ഒക്ടോബർ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ലിയോ. 2023-ലെ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിയിരുന്നു ലിയോ.
ഇപ്പോൾ ഇതാ, ലിയോ കുറിച്ച് ലോകേഷ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ്. നിലവിലെ പ്രതിബദ്ധതകൾ പൂർത്തിയാക്കിയ ശേഷം, ഞാൻ ലിയോ-2 വിന്റെ സ്ക്രിപ്റ്റ് തുടങ്ങും എന്ന് ലോകേഷ് പറഞ്ഞു.
” രജനി സാറിന്റെ തലൈവ 171, കൈത്തി 2 ഉം ഉൾപ്പെടുന്ന എന്റെ നിലവിലെ പ്രതിബദ്ധതകൾ പൂർത്തിയാക്കിയ ശേഷം. ഞാൻ ലിയോ-2 ന് വേണ്ടി സ്ക്രിപ്റ്റ് ചെയ്യാൻ തുടങ്ങും, വിജയ് അണ്ണയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും ഒരു സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ ആഗ്രഹിക്കുന്നതെന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ട്” ലോകേഷ് പറഞ്ഞു.
വമ്പൻ ഹൈപ്പിൽ ലിയോ ചിത്രം റിലീസ് ചെയ്തെങ്കിലും, തിയറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. അതോടൊപ്പം തന്നെ 14 വർഷങ്ങൾക്ക് ശേഷമാണ് നടി തൃഷ വിജയ്ക്കൊപ്പം അഭിനയിച്ചത്. ബോക്‌സ് ഓഫീസിൽ ഒരു ബ്ലോക്ക്ബസ്റ്ററായിരുന്ന ലിയോ ലോകമെമ്പാടും 600 കോടി ഗ്രോസ് കളക്ഷൻ നേടിയത്.