വിസ്മയം തീർത്ത് പ്രഭാസ്,പ്രൊജക്റ്റ്‌ കെ-യുടെ ടൈറ്റിലും ഗ്ലിംപ്സവും പുറത്ത്

പ്രഭാസ് നായകനായി എത്തുന്ന പ്രൊജക്റ്റ് കെ-യുടെ ടൈറ്റിലും ഗ്ലിംപസ് വീഡിയോയും ജൂലൈ 21 പൂലർച്ചെ 1:30 ന് പുറത്ത് വിട്ടു, ചിത്രത്തിന്റെ പേര് കൽകി 2898 എഡി എന്നാണ്. കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പശുപതി, ദിശ പടാനി തുടങ്ങിയ താരങ്ങൾ കൽകിയിൽ അഭിനയിക്കുന്നു, നഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 600 കോടിയാണ്.

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രത്തിൽ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്, പ്രൊജക്റ്റ്‌ കെ പ്രഖ്യാപിച്ചത്തോടെ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

അടുത്തിടെയാണ് ദീപികയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു, വളരെ തീക്ഷ്ണമായ നോട്ടത്തോടുള്ള ദീപികയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററായിരുന്നു റിലീസ് ചെയ്തിരുന്നത്.

ചിത്രം സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും, സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന് ഒരുക്കിയ കൽകി 2898 എഡി സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ്. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോളാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്.

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത അധിപുരുഷൻ ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്, ചിത്രത്തിനു ഇതുവരെ ലാഭിച്ചോണ്ടിരിക്കുന്നത് ഒരു സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തിയിരിക്കുന്നത് ബോളിവുഡ് ശ്രദ്ധ നേടിയ കൃതി സനോനാണ്.

ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ വിജയ് കിർഗാണ്ടയൂർ നിർമ്മിക്കുന്ന ചിത്രമായ സലാറാണ് പ്രഭാസിന്റെ അടുത്തതായി വരാനിരിക്കുന്ന ചിത്രം, കെ. ജി. എഫ് എന്ന ബ്രഹ്മണ്ട ചിത്രത്തിനു ശേഷം പ്രശാന്ത് നീല സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ.

2023 സെപ്റ്റംബർ 28 ൽ ലോകമെമ്പടുമുള്ള തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ മലയാളി നടൻ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

Share Now