ജയ്ലർ എന്ന വമ്പൻ കുത്തിപ്പിനു ശേഷം മോഹൻലാൽ നായകനാക്കി നന്ദ് കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം സെറ്റിലാണ് താരം, ഇപ്പോൾ ഇതാ വൃഷഭയുടെ ലൊക്കേഷനിൽ നിന്നുമുള്ള മോഹൻലാലിന്റെ വീഡിയോസും ഫോട്ടോകളുമാണ് സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ട്ടിച്ചോണ്ടിരിക്കുന്നത്. ചിത്രത്തിനായി താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് മോഹൻലാലിനെ കാണുന്നത്, വൃഷഭയുടെ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ന്റെ പിറന്നാൾ ദിനാഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കണക്ട് മീഡിയയും എ.വി.എസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം എന്നത് അച്ഛന്റെയും മകന്റെയും കഥയാണ്, റോഷൻ, ഷാനയ കപൂർ എന്നിവരാണ് ചിത്രത്തിലെ അഭിനയതാക്കൾ.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായി ലോകമെമ്പാടുമുള്ള 4500-ലധികം സ്‌ക്രീനുകളിൽ എത്തുന്നതാണ്, ഇതിഹാസ ആക്ഷൻ എന്റർടൈൻമെന്റ് ചിത്രമാണ് വൃഷഭ 2024 ൽ റിലീസ് ചെയ്യുന്നതാണ്
രാജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത് ഈ അടുത്തിടെ റിലീസ് ചെയ്ത ജയ്ലർ ചിത്രമാണ് മോഹൻലാലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം, ആഗോള ബോക്സ് ഓഫീസിൽ 152 കോടി രൂപ നേടിയ ചിത്രത്തിൽ മാത്യുസ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തിയത്.