വൺ. പ്രിൻസസ്സ് സ്ട്രീറ്റിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത് സോണി മ്യൂസിക്‌

സിമയോൺ ആദ്യമായി അണിച്ചൊരുക്കുന്ന ചിത്രം ആണ് വൺ. പ്രിൻസസ്സ് സ്ട്രീറ്റ്, ചിത്രത്തിന്റെ പുതിയ ഒരു അപ്ഡേഷനാണ് സംവിധായകൻ സോഷ്യൽ മിഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. വൺ. പ്രിൻസസ്സ് സ്ട്രീറ്റ് ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കി ഇരിക്കുന്നത് സോണി മ്യൂസിക്‌ ആണ്. സിമയോണിന്റെ ആദ്യം സംവിധാനത്തിൽ തിയറ്ററിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ് വൺ. പ്രിൻസസ്സ് സ്ട്രീറ്റ്. അത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഇത് ആദ്യമായിട്ട് ആണ് ആദ്യ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾ സോണി മ്യൂസിക്‌ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരുങ്ങുന്ന എല്ലാ ഗാനങ്ങളും സോണി മ്യൂസിക്‌ ഏറ്റെടുത്തതിനാൽ ആവേശത്തിൽ ആണ് ഓരോത്തരും. സൗത്ത് ഇന്ത്യയിൽ തന്നെ, ബിഗ് ബഡ്ജറ്റിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം സോണി മ്യൂസിക്‌ ആണ് ഏറ്റെടുക്കുന്നത്. യൂട്യൂബിൽ ഒരു കോടിയ്ക്ക് മുകളിൽ ആണ് സോണി മ്യൂസിക് ചാനലിലെ സബ്സ്ക്രൈബ്ർസ്, നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് സോണി മ്യൂസിക്‌ പുറത്തിറക്കിയിരിക്കുന്നത്.

പ്രിൻസ് ജോർജിന്റെ സംഗീതത്തിന് വിനായക് ശശികുമാർ, മനു മഞ്ജിത്, എലിശ എബ്രഹാം, ജിസ് ജോയ് എന്നിവർ ചേർന്നാണ് വരികൾക്ക് ഒരുക്കി ഇരിക്കുന്നത്. കപിൽ കപിലൻ, ഹരിശങ്കർ, ജാസി ഗിഫ്റ്റ്, നിത്യ മാമ്മൻ, സച്ചിൻ വാരിയർ, വൈഷ്ണവ് ഗിരീഷ് എന്നിവർ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

അങ്ങനെ പ്രേക്ഷകർ കാത്തിരുന്ന വൺ. പ്രിൻസസ്സ് സ്ട്രീറ്റിന്റെ ആദ്യ ലിറിക്സ് ഗാന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. മൂന്ന് മിനിറ്റും മുപ്പത് സെക്കന്റ്‌ ദൈർഘ്യ മേറിയ ലിറിക്സ് വീഡിയോ, ഇന്നലെ വൈകിട്ട് 6 മണിക്ക് ആണ് സോണി മ്യൂസിക് പുറത്തിറക്കിയത്. റിലീസ് ചെയ്ത ഇരുപതിയൊന്ന് മണിക്കൂർ കൊണ്ട് തന്നെ, ഏഴ് ലക്ഷത്തിൻ മേളിൽ കാഴ്ചക്കാരാണ് ലിറിക്സ് വീഡിയോ കണ്ടിരിക്കുന്നത്. ലിറിക്സ് ഗാന വീഡിയോയിൽ ബാലു വർഗീസിന്റെയും ആൻ ശീതളിന്റെയും പ്രണയ നിമിഷങ്ങളാണ് കാണുന്നത്.

‘മെല്ലെ മെല്ലെ ‘എന്ന ലിറിക്സ് ഗാനം കേൾക്കുമ്പോൾ തന്നെ, നല്ല ഫീൽ ഗുഡ് ട്രാക്കിലേക്കാണ് കൊണ്ടുപോകുന്നത് . മനു മഞ്ജിത്തിന്റെ വരികൾക്ക് കപിൽ കപിലൻ, നിത്യ മാമ്മൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഒരു പ്രണയ നിമിഷമാണ് നമ്മുക്ക് ഈ ലിറിക്സ് ഗാനത്തിലൂടെ കിട്ടുന്നുണ്ട്. ഇതിനോടകം തന്നെ മികച്ച രീതിയിൽ ഉള്ള കമന്റുകളാണ് ഈ ലിറിക്സ് ഗാനത്തിന് താഴെ വന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനമായ ‘മെല്ലെ മെല്ലെ ‘ വീഡിയോ ഗാനം അടിത്തിടെ തന്നെ പുറത്തിറക്കും.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിർമ്മിതാക്കളുടെ ഒഫീഷ്യൽ സൈറ്റിൽ അറിയിക്കുന്നതായിരിക്കും. ഇനിയും വരാനിരിക്കുന്ന ഗാനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യം ഗാനം ഇങ്ങനെ ആണെങ്കിൽ പിന്നീട് വരുന്ന ഗാനങ്ങൾക്ക് ഇതിലും വലിയ ഹൈലെവൽ ആയിരിക്കും കിട്ടുക.

ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ലേബലൽ കൂടി ആണ് സോണി മ്യൂസിക്, സോണി മ്യൂസികിന്റെ യൂട്യൂബ് ചാനലിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ആണ് ഗാനങ്ങൾ റിലീസ് ചെയ്യുണ്ട്. ഇതു വരെ പുറത്ത് ഇറക്കിട്ടുള്ള ഗാനങ്ങളിൽ ഏറ്റവും കൂടുതൽ വ്യൂസ് കേറി ഇരിക്കുന്നത് ‘വാത്തി കമിങ്’ ഗാനത്തിന് ആണ്. ‘മാസ്റ്റർ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് നാല്പാത്തി ഏഴ് കോടി വ്യൂസും, മൂപ്പത്തി ഒൻപത് ലക്ഷം പേര് ആണ് ലൈക്കും ചെയ്ത് ഇരിക്കുന്നത്. സോണി മ്യൂസികിൽ 2024-ൽ പുറത്ത് ഇറക്കി ഇരിക്കുന്ന മിക്ക ഗാനങ്ങളും, ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ലക്ഷ പേര് കണ്ട ഗാനങ്ങൾ ട്രെൻഡിങ്ങിൽ ആണ് നിൽക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ സോണി മ്യൂസികിലൂടെ പുറത്ത് ഇറക്കിട്ടുള്ള ഗാനങ്ങളും ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് വരെയും ശ്രദ്ധ നേടാത്ത ഗാനങ്ങളും സോണി മ്യൂസികിലൂടെ പുറത്ത് ഇറക്കിട്ടില്ല. സോണി മ്യൂസികിൽ വൺ. പ്രിൻസസ്സ് സ്ട്രീറ്റിന്റെ ഗാനങ്ങൾക്കായി ആകാംഷയാണ് ഇപ്പോൾ ഓരോ പ്രേക്ഷകർക്കും, ഗാനത്തിന് പുറമെ സോണി മ്യൂസികിൽ ട്രൈലെറും പുറത്ത് ഇറങ്ങാറുണ്ട്. സോണി മ്യൂസികിൽ പുറത്ത് ഇറങ്ങുന്ന എന്തൊരു ഗാനവും ജനശ്രദ്ധയിൽ എത്തുന്നുണ്ടെങ്കിൽ, അടിപ്പൊളി ഗാനങ്ങൾ ആണ് ഇറക്കുന്നത്.

Share Now