ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ, ബോളിവുഡ് കിംഗ് ഖാൻ നായകനായി ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് സംവിധാനത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമായ ജവാനിൽ ദളപതി വിജയ് അതിഥി വേഷം ചെയ്യുന്നു എന്ന് ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ ജവാനിൽ ഒരു പോലീസ് വേഷത്തിൽ ദളപതി വിജയ് എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്, എന്നാൽ ഈ ഒരു വാർത്ത ദളപതി വിജയ് ഫാൻസുകാർക്ക് ഇത് ഒരു വലിയ ആഘോഷമായിരിക്കും. ഹിന്ദി, തമിഴ്, തെലുങ്ക് എന്നി ഭാഷയിൽ 2023 സെപ്റ്റംബർ 7 ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.
ഇർഷാദ് കാമിൽ എഴുതിയ വരികൾക്ക് അനിരുദ്ധ് സംഗീതം സംവിധാനം ചെയ്ത ജവാനിലെ ആദ്യഗാനമായ ‘സിന്ദാ ബന്ദ’യും, കുമാറിന്റെ വരികൾക്ക് അരിജിത് സിംഗ്, ശിൽപ റാവുമാണ് ചേർന്നാണ് ആലപിച്ച ‘ചലേയ’ എന്നി രണ്ട് ഗാനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ‘സിന്ദാ ബന്ദ’ ഗാനത്തിൽ ഷാരൂഖാനൊപ്പം പ്രിയ മാണിയും, സന്യ മൽഹോത്രയും ഗാനത്തിലുണ്ട്. ചെന്നൈ എക്സ്പ്രസ്സ് എന്ന ചിത്രത്തിലെ ഗാനത്തിനു ശേഷം ഷാരൂഖ് ഖാനും പ്രിയ മാണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജവാൻ.
ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്, പോലീസ് കഥാപാത്രമായിട്ടാണ് നയൻതാര എത്തുന്നത് എന്ന് ട്രൈലെറിൽ കാണാം. വില്ലൻ വേഷത്തിലെത്തുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്, ചിത്രത്തിൽ അഥിതി വേഷത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണും എത്തുന്നുണ്ട്.
സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ തയ്യാറെടുക്കുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്രയുടെ രൂപരേഖ നൽകുന്ന ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ, ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരുന്നു. ആരാധകർ ട്രൈലെർ കണ്ടതോടെ ചിത്രത്തിന് ഏറെ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്, പല പല ലൂക്കിലുള്ള വേഷത്തിലാണ് ഷാരൂഖ് ഖാനെ ട്രൈലെറിൽ കാണാൻ സാധിച്ചത്. ഈ അടുത്തിടെയാണ് മുട്ടയടിച്ചുള്ള ലുക്കിലുള്ള ഷാരൂഖ് ഖാന്റെ പോസ്റ്റർ പുറത്തിറക്കിയത്.
ചന്ദ്രബോസ് ആണ് ചിത്രത്തിലെ ഗാനത്തിന് വരികൾ നൽകിയിരിക്കുന്നത്, റെഡ് ചില്ലിസിന്റെ ബാനറിൽ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്.