ജവാൻ വൻ വിജയത്തെ തുടർന്ന് ജവാൻ സക്സസ്സ് മീറ്റിംഗ് ഇന്നലെ നടക്കുകയുണ്ടായി, ചിത്രത്തിന്റെ സക്സസ് പാർട്ടിയിൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, വിജയ് സേതുപതി, അറ്റ്‌ലി തുടങ്ങി നിരവധി അംഗങ്ങൾ പരിപാടിയിൽ എത്തിയിരുന്നു. ഷാരൂഖിനോടുള്ള എന്റെ സ്നേഹത്തിന് വേണ്ടിയാണ് ഞാൻ ഇത് ശരിക്കും ചെയ്തത് എന്ന് ദീപിക പദുക്കോൺ വാക്കുളാണ് സോഷ്യൽ മിഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
” എനിക്ക് കൂടുതലൊന്നും പറയാനില്ല, എല്ലാത്തിനും വളരെ നന്ദി സ്നേഹം ഉം ഞാൻ ഇത് ഷാരൂഖിന് വേണ്ടി മാത്രമാണ് ചെയ്തത്, ഞങ്ങൾ പങ്കിടുന്ന ബന്ധം എല്ലാവർക്കും അറിയാം. ഇത് വളരെ സവിശേഷമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ ഇവിടെ വന്ന് ടീമിനെ പിന്തുണയ്ക്കുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്.
നമ്മൾ പരസ്‌പരം ഭാഗ്യവാന്മാരാണ്, എന്നാൽ സത്യസന്ധമായി ഞങ്ങൾ ഭാഗ്യത്തിന് അതീതരാണ്. ഞങ്ങൾക്ക് പരസ്പരം ഉടമസ്ഥാവകാശ ബോധമുണ്ട്… അവൻ ദുർബലരായ ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ. വളരെയധികം വിശ്വാസവും ബഹുമാനവുമുണ്ട്, ഒപ്പം ഞാനും ഭാഗ്യം മുകളിലെ ചെറി മാത്രമാണെന്ന് കരുതുക,” ദീപിക പാടുകൊൺ പറഞ്ഞു.
അതേസമയം അറ്റ്ലി സംവിധാനം ചെയ്ത സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ജവാൻ ആഗോള ബോക്സ് ഓഫീസിൽ 696.67 കോടി രൂപയാണ് ചിത്രം നേടിയെടുത്തിരിക്കുന്നത്, ആദ്യ ദിനത്തിൽ തന്നെ ലോകമെമ്പാടും 129.6 കോടി രൂപയാണ് നേടിയത്, ഈ വർഷത്തിൽ തന്നെ റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ പത്താൻ ചിത്രത്തിന്റെ ആദ്യ ദിനത്തിൽ 56 കോടി കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ജവാൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.