കെ. ജി. എഫ് , കാന്താരാ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രമായ സലാർ ഡിജിറ്റൽ സൈറ്റ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത് അതും 162 കോടിയ്ക്ക്.
ചിത്രത്തിന്റെ റിലീസിന് തിയതിയെ സംബന്തിച്ച് നിർമ്മിതാക്കൾ രംഗത്ത് വന്നിരുന്നു, സെപ്റ്റംബർ 28-ലെ റിലീസ് ചെയ്യാൻ ഇരുന്ന സലാർ വൈകിപ്പിക്കണം എന്നും പുതിയ റിലീസ് തീയതി യഥാസമയം വെളിപ്പെടുത്തുന്നതാണ് എന്ന് സോഷ്യൽ മിഡിയയിലൂടെ അറിയിച്ചിരുന്നു.
ആരാധകർ ഏറെ നാൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രഭാസിന്റെ സലാർ, കെ. ജി. എഫ് എന്ന ബ്രഹ്മണ്ട ചിത്രത്തിനു ശേഷം പ്രശാന്ത് നീല സംവിധാനം ചെയ്യുന്നത്. ചിത്രം വമ്പൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് വരുന്നത് എന്ന് വ്യക്തമാണ്, ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത കെ ജി എഫ് പോലെത്തന്നെ ഒന്നിൽ കൂടുതൽ ഭാഗങ്ങലയിട്ടാണ് സലാർ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ സലാർ പാർട്ട് വൺ സെസ് ഫയറാണ് ആദ്യം എത്തുക.
ചിത്രത്തിൽ മലയാളി നടൻ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റ് അഭിനയതാക്കൾ.വിജയ് കിർഗാണ്ടയൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ഇതിനോടകം തന്നെ ചിത്രത്തിലെ വർധരാജ മന്നാർ എന്ന കഥാപാത്രമായി അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ക്യാരക്റ്റ്ർ പോസ്റ്റർ നിർമ്മിതാക്കൾ പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് നെഗറ്റീവ് കഥാപാത്രമായിട്ടാണ് എത്തുന്നത്.