100ദശലക്ഷം കാഴ്‌ചകർ,ട്രെൻഡിങ്ങിൽ ഒന്നാമത്, പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സലാർ ടീം

കെ. ജി. എഫ് 1 2, കാന്താരാ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ സലാറിന്റെ ടീസർ ഈ അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഒരു മിനിറ്റും 46 സെക്കന്റ്‌ ദൈർഘ്യമേറിയ ടീസർ 100 ദശലക്ഷം കാഴ്‌ച്ചക്കാർ കണ്ടത്.

ഇപ്പോൾ ഇതാ സലാർ ടീം പ്രേക്ഷകർക്ക്‌ നന്ദി അറിയിച്ചിരിക്കുകയാണ് സോഷ്യൽ മിഡിയ വഴി, കൂടാതെ ചിത്രത്തിന്റെ ട്രൈലെർ ഉടൻ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

‘ ഇന്ത്യൻ സിനിമ വൈദഗ്ധ്യത്തിന്റെ പ്രതീകമായി മാറിയ സലാർ സ്യഷ്ടിച്ച വിപ്ലവത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിനു നിങ്ങളിൽ നിന്നും ഞങ്ങൾക്കേവർക്കും ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണ്. സലാർ ടീസർ 100 മില്ല്യൺ വ്യൂസ് തികച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനു ഞങ്ങളുടെ ഓരോ വലിയ ആരാധകർക്കും കാഴ്ചക്കാർക്കും സലാർ ടീമിന്റെ ഭാഗത്തു നിന്ന് വലിയൊരു കൈയ്യടി! നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളുടെ ആവേശം കൂട്ടുന്നതും അസാധാരണമായ ഒരു ദൃശ്യമികവ് നിങ്ങൾക്കായി ഒരുക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.

ഇപ്പോൾ തന്നെ നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തി വയ്ക്കുക ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യൻ സിനിമയുടെ മാസ്മരികത്വം പ്രദർശിപ്പിക്കുന്ന നിങ്ങൾ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഇതിഹാസമായേക്കാവുന്ന സലാറിന്റെ ട്രെയിലർ പുറത്തിറക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു. ഒരു അവിസ്മരണീയമായ കാഴ്ചക്കായി നിങ്ങൾ തയ്യാറെടുക്കുക കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുക. പ്രൗഢഗംഭീരമായ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറാവുക . ഇന്ത്യൻ സിനിമയുടെ പ്രൗഢി ഉയർത്തി ചരിത്രം സൃഷ്ടിക്കാൻ ആയിട്ടുള്ള ഈ യാത്രയിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.’ എന്ന് അറിയിച്ചു കൊണ്ടാണ് പങ്കു വച്ചത്.

ചിത്രം പ്രഖ്യാപിച്ച് മുതൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് സലാർ. കെ. ജി. എഫ് എന്ന ബ്രഹ്മണ്ട ചിത്രത്തിനു ശേഷം പ്രശാന്ത് നീലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത കെ. ജി എഫ് പോലെത്തന്നെ ഒന്നിൽ കൂടുതൽ ഭാഗങ്ങലയിട്ടാണ് സലാർ ഒരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യഭാഗമായ സലാർ പാർട്ട്‌ വൺ സെസ് ഫയർ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്.

2023 സെപ്റ്റംബർ 28 ൽ ലോകമെമ്പടുമുള്ള തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ മലയാളി നടൻ പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു, സരൺ ശക്തി , ഈശ്വരി റോയി , സ്രിയ റെഡ്‌ഡി എന്നിവരാണ് മറ്റ്‌ അഭിനയതാക്കൾ.

ഹോംമ്പലെ ഫിലംസിന്റെ ബാനറിൽ വിജയ് കിർഗാണ്ടയൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ഇതിനോടകം തന്നെ ചിത്രത്തിലെ വർധരാജ മന്നാർ എന്ന കഥാപാത്രമായി അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ക്യാരക്റ്റ്ർ പോസ്റ്റർ നിർമ്മിതാക്കൾ പുറത്തിറക്കിയിരുന്നു, ചിത്രത്തിൽ പൃഥ്വിരാജ് നെഗറ്റീവ് കഥാപാത്രമായിട്ടാണ് എത്തുന്നത്.

Share Now