ബോളിവുഡ് താരം തബു 12 വർഷത്തിന് ശേഷം ഹോളിവുഡിലേക്ക് മടങ്ങി എത്തുന്നു, മാക്‌സ് പ്രീക്വൽ സീരീസായ ‘ഡ്യൂൺ: പ്രവചനം’ എന്ന സീരിസിലാണ് താരം അഭിനയിക്കാൻ ഒരുങ്ങുന്നത്. സഹോദരി ഫ്രാൻസെസ്കയുടെ ആവർത്തിച്ചുള്ള വേഷമാണ് താരം ചെയ്യുന്നത് എന്നാണ് വാർത്തകൾ വരുന്നുത്. ഡ്യൂൺ പ്രവചനത്തിൻ്റെ മൂന്നാം ഭാഗമായിട്ടാണ് ഈ സീരിസ് ഒരുങ്ങുന്നത്.
‘ഡ്യൂൺ’ എന്ന സിനിമയിൽ പോൾ ആട്രിഡെസിൻ്റെ സ്ഥാനാരോഹണത്തിന് 10,000 വർഷങ്ങൾക്ക് മുമ്പ്, മനുഷ്യരാശിയുടെ ഭാവിയെ ഭീഷണിപ്പെടുത്തുന്ന സേനകളെ നേരിടുന്നു. എന്നാൽ ബെനെ ഗെസെറിറ്റ് എന്ന ഇതിഹാസ വിഭാഗത്തെ സ്ഥാപിക്കുകയും ചെയ്യുമ്പോൾ, അത് രണ്ട് ഹാർകോണൻ സഹോദരിമാരെ പിന്തുടരുന്ന കഥയാണ് ഇത്.
ബ്രയാൻ ഹെർബർട്ട്, കെവിൻ ജെ ആൻഡേഴ്സൺ എന്നിവരുടെ ‘സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ’ എന്ന നോവലിനെ അടിസ്ഥാമാക്കിയാണ് സീരിസ് നിർമ്മിച്ചിരിക്കുന്നത്. 2024-ൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ‘ഡ്യൂൺ’ സീരിസിന്റെ ഇതുവരെ പ്രീമിയർ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യൻ അമേരിക്കൻ ഡയറക്ടർ മീര നായർ 2006-ൽ സംവിധാനം ചെയ്ത, ‘ദി നെയിംസേക്ക്’- യിലായിരുന്നു തബു ഹോളിവുഡിൽ ആദ്യമായി അഭിനയിച്ചത്. അതേസമയം തബുവിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ‘ക്രൂ’, തിയറ്ററിൽ വൻ വിജയമാണ് ചിത്രം നേടിയത്. തബുവിനെ കൂടാതെ കരീന കപൂർ ഖാൻ, കൃതി സനോൻ എന്നിവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
More From Flixmalayalam:
- 150 ദിവസത്തെ പരിശീലനം, 30 ദിവസത്തെ ഷൂട്ട്, 2 പരിക്കുകൾ,1 ഫിലിമിന് വേണ്ടി, വീഡിയോ പങ്കു വച്ച് ജാൻവി കപൂർ
- ഇപ്പോൾ സോഷ്യൽ മിഡിയയെ ഭരിച്ച് ഫൂളും ദീപകും, വൈറൽ വീഡിയോസ്
- അനിമലെ നായിക വീണ്ടും ബോളിവുഡിലേക്ക്, റിപ്പോർട്ട്
- ബജ്രംഗി ഭായ്ജാനിയുടെ രണ്ടാം ഭാഗം വരുന്നു, സ്ക്രിപ്റ്റിംഗ് റെഡി; റിപ്പോർട്ട്
- ഷാരുഖ് ഖാനൊപ്പം ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച് സുഹാന ഖാൻ, റിപ്പോർട്ട്
- ബേബിമൂൺ ആസ്വദിക്കുന്ന അമ്മ, ചിത്രവുമായി ദീപിക പദുക്കോൺ
- വീണ്ടും കിങ് ഖാൻ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ്, ജവാൻ ബോക്സ് ഓഫീസ് കളക്ഷൻ
- ഷാരൂഖിന് വേണ്ടിയാണ് താൻ ജവാൻ ചെയ്തത്, ദീപിക പാടുകൊൺ
- ഏകദേശം 800 കോടി ചെലവ് വരുന്ന ഈ ‘അനിമൽ’ലെ കൊട്ടാരം ബോളിവുഡ് താരത്തിന്റെ തറവാട് വീടാണ്