നീണ്ട 14 വർഷത്തിനുശേഷം വീണ്ടും റൊമാന്റിക് കോംമ്പോ ദളപതി വിജയും തൃഷയും ലിയോയിൽ, ആതി, തിരുപ്പാച്ചി, കുരുവി, ഗില്ലി എന്നി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച വിജയ് തൃഷ കോംബോ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ആരാധകർക്ക് ആവേശമാണ് ഉണ്ടാക്കുന്നത്. അവസാനമായി ഇറങ്ങിയ ഗില്ലിയ്ക്ക് ശേഷം വീണ്ടും എത്തുമ്പോൾ വിജയ് തൃഷ ആരാധകർക്ക് ഇതൊരു ആഘോഷ കാഴ്ച്ചയാണ് നൽകുന്നത്.

ലിയോ ചിത്രത്തിൽ വിജയുടെ ഭാര്യയായി സത്യ എന്ന കഥാപാത്രമായിട്ടാണ് തൃഷ എത്തുന്നത്. ഇന്നലെയാണ് ലിയോ ചിത്രത്തിലെ മൂന്നാമത്തെ ഗാനമായ അമ്പെഴും ആയുദ്ധം എന്ന ഫാമിലി ഫീൽ ഗുഡ് സോങ് പുറത്തിറങ്ങിയത്, ലിയോയിലെ മറ്റ് ഗാനത്തെ പോലെ വ്യത്യാസമായ ഫാമിലി ഇമോഷൻസ് ഗാനം. സംഗീത സംവിധായകൻ അനിരുദ്ധ് ഒരുക്കിയ ഗാനം തമിഴിൽ കൂടാതെ മലയാളം, തെലുങ്ക് എന്നി ഭാഷയിൽ റിലീസ് ചെയ്തു.
ഈ അടുത്തിടെ ലിയോ പ്രോമോഷനുവേണ്ടി നടന്ന ആഭിമുഖത്തിൽ തൃഷയെ വിജയുടെ നായികയാക്കാൻ വേണ്ടി എന്താണ് കാരണത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ലിയോ സംവിധായകൻ ലോകേഷ് കനകരാജ്.
” രണ്ട് പേരും ഇതിനുമുന്പേ ചിത്രങ്ങൾ ചെയ്തോണ്ട് ഒരു സൊലീഡ് ഓൺ സ്ക്രീൻ പെയർ പ്രേക്ഷകർക്ക് കണ്ട് വിശ്വാസിക്കണം സ്ട്രൈകിങ് ഒരു ഫാമിലിപോലെ ഇരിക്കണം എന്ന് ചിന്തിച്ചപ്പോൾ തൃഷയെ തെരഞ്ഞെടുത്തു. ഇത് എന്റെ മാത്രം തീരുമാനമാണ് കാരണം അവരുടെ കെമിസ്ട്രി ഇതിനുമുന്നേ സിനിമകളിൽ കണ്ടിട്ടുണ്ട്, തൃഷ വെക്കാനുള്ള കാരണം നിറയെ കണക്ഷനുണ്ട് ഇതിനുമുന്നേയുള്ള ചിത്രങ്ങൾ വച്ച് നോക്കുമ്പോൾ ഇത് മതി എന്ന് തീരുമാനിച്ചത്.
രണ്ട് പേരും റിവേഴ്‌സിൽ വയസ്സായികൊണ്ടിരിക്കേണ്, ഇരുവർക്കും 40 ൽ കാണിക്കതിനേക്കാളും കഷ്ടപ്പെടുന്നതിന് പകരം ഈസിയായി 25 വയസ്സിൽ കാണിക്കാം. കഥയ്ക്ക് എന്താണ് ആവശ്യം അവരിൽ ഒരു ടിപ്പിക്കിൽ പ്രൊപ്പർ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുടെ അച്ഛനാമ്മമാർ, ആദ്യത്തെ ഫോട്ടോഷൂട്ട് എടുക്കുമ്പോഴെല്ലാം ഒകെ ആയി.
രണ്ട് പേരും ഇങ്ങനത്തെ ചിത്രം ചെയ്യുന്നത് ആദ്യമായിട്ടാണ് അതിനാലാണ് എന്തെങ്കിലും ഒന്ന് എക്സ്പീരിയൻസ് ചെയ്യുമ്പോൾ അത് പുതിയതാകും, നിരന്തരം ചെയ്തിരുന്നതിന്നും ഇതുവരെ ചെയ്യാത്തത് ചെയ്യാം എന്ന് പറയുന്നതിനും ഒരു വ്യത്യാസമുണ്ട് അതുകൊണ്ടാണ്” ലോകേഷ് പറഞ്ഞു.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോടെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മാത്യു തോമസ്, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, സാൻഡി എന്നിവരാണ് അഭിനയിക്കുന്നത്.
ലളിത കുമാർ നിർമ്മിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോ ഒക്ടോബർ 19 ന് റിലീസിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്, യു. എ കാർട്ടിഫിക്കറ്റ് നേടിയ ലിയോയുടെ പ്രവർത്തനസമയം 164.27 മിനിറ്റ് (2 മണിക്കൂർ 44 മിനിറ്റ് 27 സെക്കന്റുകളാണ്.