മോളിവുഡിൽ നിന്നും മറ്റൊരു മികച്ച 3ഡി വിസ്‌മയമായി എത്തുകയാണ് ബറോസ്. പോർച്ചുഗീസ് പശ്ചാത്തലം ഒരുക്കുന്ന ബറോസ് ഒരു 3ഡി ഫാന്റസിയിൽ നിധി കാക്കുന്ന ഭൂതത്തിന്റെ കഥ ആയിട്ടാണ് ബറോസ് എത്തുക.
ആദ്യം ആയി സംവിധാനം ചെയ്യുന്ന ചിത്രം
മലയാളത്തിന്റെ ഇതിഹാസ നായകൻ ‘മോഹൻലാൽ’ അഥവാ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘ബറോസ്’. നടനിൽ നിന്ന് ഒരു സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ‘ബറോസ്’. എന്ന ചിത്രത്തിലൂടെ ‘മോഹൻലാൽ’, കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ചിത്രം എന്നാണ് സൂചന. അത് കൊണ്ട് തന്നെ ഏറെ ആഹ്ലാതത്തോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ‘ബറോസ്’ സിനിമ കാഴ്ച്ചക്കാരെ വിസ്‌മയിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
‘ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ള കാര്യം മോഹൻലാൽ ഇതുവരെ ചിന്തിക്കാത്ത ഒരു വിഷയം ആയിരുന്നു, സിനിമ സംവിധാനം ചെയ്യുന്നത് ഒരു വലിയ പ്രോസസ്സ് ആണ് എന്നും, പക്ഷെ ബറോസ് ഒരു സാധാരണ സിനിമയല്ല, ബറോസ് സിനിമയുടെ സംവിധാനം നമ്മളിലേക്ക് വന്നത് നിയോഗമാണ്’ എന്ന് മോഹൻലാൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി.
അഭിനയതക്കൾ
മോഹൻലാൽ, ഗുരു സോമസുന്ദരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടട്ടില്ല. എന്നിരുന്നാലും വിദേശ താരങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
2024-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഛായാഗ്രഹണ ബഹുമതി ലഭിച്ച സന്തോഷ് ശിവൻ ആണ് ചിത്രം ഛായാഗ്രഹണം ചെയ്യുന്നത്. ബി. അജിത്കുമാർ ആണ് ചിത്രം എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.
ആശിർവാദ് സിനിമാസ്ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്, ആശിർവാദ് സിനിമാസ് ഇത് വരെ നിർമ്മിച്ച 32 സിനിമയിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിചാത്തൻ സംവിധായകൻ ജിജോ പൊന്നൂസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഏറെ പ്രാധാന്യമുള്ള ബറോസിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് 13 വയസ്സുക്കാരൻ ‘ലിഡിയൻ നാദസ്വരം’ ആണ്. 400 വർഷം പഴക്കമുള്ള ശൈലിയിൽ ഒള്ള സംഗീതം ആയിരിക്കും ബറോസിൽ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ അപ്ഡേറ്റ്സ്
2019 ഏപ്രിൽ പ്രഖ്യാപിച്ച ബറോസ് ചിത്രം 2021 മാർച്ച് 24 ആയിരുന്നു പൂജ നടത്തിയിരുന്നത്. കൊച്ചിയിൽ നടത്തിയ ബറോസിൻ്റെ ലോഞ്ചിൽ പൃഥ്വിരാജ്, ദിലീപ്, മമ്മൂട്ടി അതേസമയം മലയാള സിനിമ വ്യവസായത്തിലെ സംവിധായകന്മാരായ പ്രിയദർശൻ, സിബി മലയിൽ, സത്യൻ അന്തിക്കാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിയിരുന്നു. മാർച്ച് 31 ന് ആണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. ഗോവയിലും ഡേരാൾഡിലും കേരളത്തിലും പ്രധാന ലൊക്കേഷനുകൾ. ഒരു വർഷത്തെ പ്രീപ്രൊഡക്ഷനും ചിത്രീകരണത്തിനും ശേഷം 2022 ജൂലൈ 29-ന് ചിത്രീകരണം പൂർത്തികരിച്ചത്.
റിലീസ് തീയതി
ഇന്നേക് മൂന്ന് വർഷം പിന്നീടുമ്പോൾ മോഹൻലാലിന്റെ ബറോസ് തിയറ്ററിൽ എത്തുകയാണ്. അതിനായി ഒരു വലിയ പ്രഖ്യാപനവും ആയിട്ടാണ് മോഹൻലാൽ 2024 ആഗസ്റ്റ് 17 ന് സോഷ്യൽ മിഡിയയിൽ എത്തിയിരുന്നു. ഈ വരുന്ന ഓണം പ്രമാണിച്ച് 2024 സെപ്റ്റംബർ 12 ന് തിയറ്ററിൽ എത്തുമെന്ന് പ്രതീക്ഷിച്ച ബറോസ് ഒക്ടോബർ 3-ന് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആദ്യം ഒഓക്കെ 60-ലധികം രാജ്യങ്ങളിലെ തിയറ്ററിൽ 2023 ഡിസംബർ 21-ന് ബിഗ് സ്ക്രീനുകളിൽ എത്തും എന്ന് റിപ്പോർട്ട് വന്നിരുന്നു. പിന്നീട് പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ കഴിയാത്തതിനാൽ 2024 മാർച്ചിൽ 28-ന് മാറ്റി റിലീസ് ചെയ്യും എന്ന് മോഹൻലാൽ തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പ്രക്രിയയകളും
പാൻ വേൾഡ് ആയി റിലീസ് ചെയ്യുന്ന ബറോസ് 15 മുതൽ 20 ഭാഷകളിൽ ഡബ് ചെയ്ത് സബ്ടൈറ്റിൽ കൂടിയാണ് തിയറ്ററിൽ എത്തുന്നത്. ബറോസ് ആരാധകരെ പോലെ ഏറെ ആവേശമാണ് സിനിമ കാണാൻ എന്നും മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു.