150 ദിവസത്തെ പരിശീലനം, 30 ദിവസത്തെ ഷൂട്ട്, 2 പരിക്കുകൾ,1 ഫിലിമിന് വേണ്ടി, വീഡിയോ പങ്കു വച്ച് ജാൻവി കപൂർ

ജാൻവി കപൂറും, രാജ്കുമാർ റാവും രണ്ടാം തവണ കൂടി ഒന്നിക്കുന്ന സിനിമയാണ് “മിസ്റ്റർ & മിസ്സിസ് മഹി”. റൊമാറ്റിക് സ്പോർട്സ് ചിത്രം കൂടിയായ “മിസ്റ്റർ & മിസ്സിസ് മഹി”യിൽ, ക്രിക്കറ്റിനോടുള്ള രണ്ട് വ്യക്തികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ഇത്.

ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി 150 ദിവസത്തെ പരിശീലനവും, 30 ദിവസത്തെ ഷൂട്ടും, 2 പരിക്കുകളും അതും ഒരു ഫിലിമിന് വേണ്ടി താരം വീഡിയോ പങ്കു വച്ചിരിക്കുകയാണ്. വീഡിയോയിൽ തന്നെ വ്യക്തമാണ് ജാൻവി കപൂർ എത്രത്തോളം ഈ സിനിമയ്ക്ക് ആയി കഷ്ട്ടപെട്ടിട്ടുണ്ട് എന്നുള്ളത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാൻവി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, രണ്ട് വർഷമായിട്ടാണ് ക്രിക്കറ്റ്‌ പരിശീലിക്കാൻ തുടങ്ങിയത്. ക്രിക്കറ്റ്‌ കളിക്കുന്നിടയിൽ പരിക്കുകകളും തോളുകളിലെ രണ്ടും സ്ഥാനം തെറ്റിയെന്നും താരം സംസാരിച്ചിരുന്നു. ശരൺ ശർമ്മ സംവിധാനം ചെയ്യുന്ന “മിസ്റ്റർ & മിസ്സിസ് മഹി”യുടെ ട്രൈലെറിനും ഗാനത്തിനും വൻ സ്വീകാരിതയാണ് ലഭിച്ചത്.

മെയ് 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോയും, ധർമ്മ പ്രൊഡക്ഷൻസും, ധർമ്മ പ്രൊഡക്ഷൻസ് ബാനറിൽ കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹിറൂ യാഷ്, ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അതും കൂടാതെ ചിത്രത്തിന്റെ റിലീസിന് അനുബന്ധിച്ച് അനുഗ്രഹം നേടാൻ ജാൻവി കപൂറും, രാജ്കുമാറും വാരണസിയിൽ ഗംഗ ആരതിക്ക് പങ്കു എടുത്തിയിരുന്നു.

More From Flixmalayalam:

Share Now