രാജീവന്റെ കമ്മട്ടിപ്പാടമാണ് മികച്ച കഥാപാത്രം ലഭിക്കാൻ കാരണമായത്, അല്ലെങ്കിൽ ഇപ്പോഴും ജൂനിയർ ആർട്ടിസ്റ്റായിട്ട് നിൽക്കേണ്ടി വന്നേനെ. കമ്മട്ടിപ്പാടത്തോടെ കൂടിയാണ് എല്ലാം സെറ്റ് ആയത് അതിനായി 20 കൊല്ലം എടുത്തു എന്നും വെളിപ്പെടുത്തുകയാണ് നടൻ വിനായകൻ.
“ഒന്ന് ഇൻഡസ്ടറിയിൽ നമ്മൾ പുതിയതായി ചെല്ലുമ്പോൾ ഇൻഡസ്ടറിയിലെ എഴുതാത്തതും എഴുതിയതുമായ നിയമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ചു മുന്നോട്ട് പോവുക എന്നുള്ളതാണ്, 20 കൊല്ലം 25 കൊല്ലം കസേര കിട്ടാൻ വെയിറ്റ് ചെയ്തിരുന്നു എന്നുപറയണത്തും ഞാൻ പിന്നിടാണ് ആലോചിച്ചിട്ടുള്ളത്.
സിനിമ ഇഷ്ട്ടായി തുടങ്ങിയ പിന്നെ അത് ഒരു വിഷമമില്ല അതാണ് സത്യം, പിന്നെ പ്രൊഡക്ഷനിലെ പിള്ളേർ ഫുൾ ടൈം ഉണ്ടാകും കൂടെ അവർ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യും. ചായ വരെ അവർ ഉണ്ടാക്കി തരും, അവരൊക്കെയിരുന്നു എപ്പോഴും എന്റെ മനസ്സ് തളരുമ്പോൾ പ്രൊഡക്ഷൻ പിള്ളേർ വന്ന് സഹായിക്കും. അതൊക്കെ ആലോചിച്ചാൽ സങ്കടമായിട്ട് തോന്നാം, പക്ഷെ അങ്ങനെ സങ്കടമുണ്ടായിട്ടല്ല പിന്നീട് ഇൻഡസ്ടറിയായിട്ട് ചിന്തിച്ച് വരുമ്പോൾ പ്രശ്നങ്ങൾ ഉള്ളു. അത് ആ സമയമാകുമ്പോൾ നമ്മുക്ക് കിട്ടും, അത് നമ്മളായിട്ട് ചോദിക്കേണ്ട ആവശ്യമില്ല അവർക്ക് അറിയാം ഇന്നാൾക്ക് ഇന്നത് വേണം ഇന്നാൾക്ക് ഇന്നത് വേണം എന്നൊക്കെ.
20 കൊല്ലം എടുത്തു ഒന്ന് ഇരിക്കാനായിട്ട്, രാജീവന്റെ കമ്മട്ടിപ്പാടം പടമാണ് അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇപ്പോഴും ജൂനിയർ ആർട്ടിസ്റ്റായിട്ട് നിൽക്കേണ്ടി വന്നേനെ. അതിനു മുന്നേയുള്ള ചിത്രങ്ങൾ ഹിറ്റായിരുന്നു അതൊക്കെ ഉൾക്കൊള്ളാൻ ആൾക്കാർക്ക് ഒരു പറ്റം സിനിമക്കാർക്ക് പറ്റിട്ടുണ്ടായില്ല ഞാൻ ഹിറ്റ് ആകണമെന്ന് പക്ഷെ കമ്മട്ടിപ്പാടത്തോടുകൂടി മാറ്റം മാറിയത് ” വിനായകൻ പറഞ്ഞു.
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മൃദുൽ നായരുടെ സംവിധാനത്തിൽ സെപ്റ്റംബർ 15 ന് റിലിസ് ചെയ്ത ചിത്രമാണ് കാസർഗോൾഡ്, ബി. ടെക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മൃദുൽ നായരും സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
മുഖരി എന്റർടൈൻമെന്റ് ബാനറിൽ വിക്രം മെഹര , സിദ്ധാർഥ് ആനന്ദ് കുമാർ , സുരാജ് കുമാർ, റിന്നി ദിവാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ദീപക് പറമ്പിൽ, ധ്രുവാൻ, അഭിരാം രാധാകൃഷ്ണൻ, പ്രസാന്ത് മുരളി, മാളവിക ശ്രീനാഥ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ.