പൂവൻ
ജനുവരി 20-ന് വിനീത് വാസുദേവൻ സംവിധാനം ചെയ്ത് ആന്റണി വർഗീസ് നായകനായി എത്തിയ ചിത്രം ആയിരുന്നു പൂവൻ. പൂവൻ സിനിമ ആന്റണി വർഗീസിന്റെ തല്ല് പടം പ്രതീക്ഷച്ച പ്രേക്ഷകർക്ക് നിരാശയാണ് ഉണ്ടാക്കിയത്. ബോക്സ് ഓഫീസിൽ എട്ട് നിലയാണ് ചിത്രം പൊട്ടിയത്.ആയിഷമലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആയിരുന്നു.
ആയിഷ
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആയിരുന്നു.മഞ്ജു വാര്യരുടെ മികച്ച പ്രകടനം കാഴ്ച്ച വച്ചു എങ്കിലും, തിയറ്ററിൽ എത്തിയ ചിത്രത്തിന് വിജയം നേടാൻ കഴിഞ്ഞില്ല. ജനുവരി 20-ന് റിലീസ് ചെയ്ത ചിത്രം ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്തത്.
എലോൺ
ഷാജി കൈലാസന്റെ സംവിധാനത്തിൽ മോഹൻലാലിന്റെ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട സിനിമ ആയിരുന്നുഎലോൺ. ജനുവരി 26-ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികര ആണ് ലഭിച്ചിരുന്നത്. ആദ്യം ഒടിടി-യിൽ റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം കൂടി ആയിരുന്നു എലോൺ, ബോക്സ് ഓഫീസിൽ വൻ പരാജയം ആയിരുന്നു എലോൺ.
തങ്കം
ജനുവരി 26-ന് സഹീദ് അറഫത് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു തങ്കം, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ക്രൈം ത്രില്ലർ ചിത്രം കൂടിയായ തങ്കം ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്, സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയം ആണ് സൃഷ്ട്ടിച്ചത്.
ഇരട്ട
ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു ഇരട്ട, ഫെബ്രുവരി 3-ന് റിലീസ് ചെയ്ത ചിത്രം രോഹിത് എം .ജി . കൃഷ്ണൻ ആണ് സംവിധാനം ചെയ്തത്. കിടിലൻ ക്ലൈമാക്സ് ചിത്രം കൂടിയായ ഇരട്ട ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ചിത്രത്തിൽ ജോജു ജോർജ് കൂടാതെ അഞ്ജലി, ആര്യ സലിം, ശ്രീകാന്റ് മുരളി എന്നിവർ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
വെടിക്കെട്ട്
ബിബിൻ ജോർജ് , വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ട്ക്കെട്ടിൽ ഒരുക്കിയ ചിത്രം ആയിരുന്നു വെടിക്കെട്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഐശ്വര്യ അനിൽ കുമാർ, സമദ് സുലൈമാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരി 3-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര അഭിപ്രായം ആണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ വൻ തോൽവി ആയി സിനിമ മാറി.
ഡിയർ വാപ്പി
ഷാൻ തുളസി സംവിധാനം ചെയ്ത് ചിത്രം ആയിരുന്നു ഡിയർ വാപ്പി. ലാൽ, നിരഞ്ജ് മണിയൻപിള്ള രാജു, അനഘ നാരായണൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരി 17-ന് റിലീസ് ചെയ്ത ഡിയർ വാപ്പി വെറും 3 ദിവസം ആണ് തിയറ്ററിൽ ഓടിയത്. വൻ ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രം എട്ട് നിലയിൽ പൊട്ടി.
എങ്കിലും ചന്ദ്രികേ
ഫെബ്രുവരി 17-ന് ആദിത്യൻ ചദ്രശേഖർ സംവിധാനം ചെയ്ത ചിത്രം ആയിരുന്നു എങ്കിലും ചന്ദ്രികേ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്, അശ്വിൻ വിജയൻ, നിരഞ്ജന അനൂപ്, താൻവി റാം എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. പ്രേക്ഷകരിൽ നിന്ന് മോശം അഭിപ്രായം ലഭിച്ച ചിത്രം തിയറ്ററിൽ വൻ പരാജയം ആയിരുന്നു.
ക്രിസ്റ്റി
ആൽവിൻ ഹെനറിയുടെ സംവിധാനത്തിൽ മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആയിരുന്നു ക്രിസ്റ്റി. 17 ഫെബ്രുവരി തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം വൻ പരാജയം ആയിരുന്നു.
ഓഹ് മൈ ഡാർലിംഗ്
ആൽഫർഡ് ഡി’ സാമൂൽ സംവിധാനം ചെയ്ത് ഫെബ്രുവരി 24-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ഓഹ് മൈ ഡാർലിംഗ്. ബാലതാരം അനിഖ സുരേന്ദ്രൻ നായിക ആയി എത്തിയ ആദ്യ ചിത്രം കൂടി ആണ് ഓഹ് മൈ ഡാർലിംഗ്. ബോക്സ് ഓഫീസിൽ നിന്ന് വളരെ മോശമായ അഭിപ്രായം നേടിയ ചിത്രം എട്ട് നിലയിൽ ആണ് പൊട്ടിയത്. ചിത്രത്തിൽ അനിഖ സുരേന്ദ്രനെ കൂടാതെ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളായ്, വിജയ് രാഘവൻ എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങൾ.
പ്രണയ വിലാസം
അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആണ് പ്രണയ വിലാസം. നിഖിൽ മുരളി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. എന്നിരുന്നാലും ചിത്രം പരാജയത്തിൽ എത്തിയില്ല, ഫെബ്രുവരി 24-നാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ മിയ ജോർജ് ഒരു പ്രധാന കഥാപാത്രം ആയി വേഷം ഇട്ടിട്ടുണ്ട്.
തുറമുഖം
വമ്പൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു തുറമുഖം, രാജീവ് രവിയുടെ സംവിധാനത്തിൽ നിവിൻ പോളിയെ നായകനാക്കി എത്തിയത്. നിരവധി തവണ റിലീസ് നീട്ടിയ ചിത്രം കൂടി ആയിരുന്നു തുറമുഖം, ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയം ആണ് സൃഷ്ട്ടിച്ചത്. ചിത്രത്തിൽ നിവിൻ പോളി കൂടാതെ ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആർ. ആചരി എന്നിവർ ആണ് മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. മാർച്ച് 10-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം, പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്.
വെള്ളരി പട്ടണം
മഹേഷ് വെട്ടിയരുടെ സംവിധാനത്തിൽ മഞ്ജു വാര്യർ, സൗബിൻ ഷഹീർ എന്നിവരെ പ്രധാന കഥാപാത്രം ആക്കി ഒരുക്കിയ ചിത്രം ആണ് വെള്ളരി പട്ടണം. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയം ആയിരുന്നു. ചിത്രം മാർച്ച് 24-നാണ് തിയറ്ററിൽ റിലീസ് ചെയ്തത്.
കിങ് ഓഫ് കൊത്ത
വമ്പൻ പ്രൊമോഷനോടെ ആഗസ്റ്റ് 24-ന് തിയറ്ററിൽ എത്തിയ ദുൽഖർ സൽമാന്റെ ചിത്രം ആയിരുന്നു ‘കിങ് ഓഫ് കൊത്ത’. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് നിർമ്മിച്ചത്. എന്നാൽ റിലീസിന് മുന്നേ ഉണ്ടായ ഹൈപ്പ് ഒന്നും തിയറ്ററിൽ സിനിമ കണ്ട പ്രേക്ഷകരിൽ ഉണ്ടായില്ല.
രാമചന്ദ്രൻ ബോസ്സ് ആൻഡ് കൊ
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അടേനി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു രാമചന്ദ്രൻ ബോസ്സ് ആൻഡ് കൊ. ആഗസ്റ്റ് 25-ന് റിലീസ് ചെയ്ത ചിത്രം തിയറ്ററിൽ വൻ പരാജയം ആയിരുന്നു, ആർഷ ചന്ദിനി ബൈജു, മമിത ബൈജു, വിനയ് ഫോർട്ട്, ജഫ്ഫർ ഇടുക്കി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
കാസർഗോൾഡ്
ബി.ടെക് ചിത്രത്തിന്റെ വിജയത്തിന് ശേഷം, മൃദുൽ നായർ ആസിഫ് അലി കൂട്ട്ക്കെട്ടിൽ ഒരുക്കിയ ചിത്രം ആണ് കാസർഗോഡ്. സെപ്റ്റംബർ 15-ന് വൻ പ്രതീക്ഷയോടെ തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം വൻ പരാജയം ആണ് സൃഷ്ട്ടിച്ചത്. ആസിഫ് അലിയെ കൂടാതെ സണ്ണി വെയിൻ, വിനായകൻ എന്നിവർ ആണ് മറ്റ് താരങ്ങൾ.
തീപ്പൊരി ബെന്നി
ജോജി തോമസ് സംവിധാനം ചെയ്ത് സെപ്റ്റംബർ 22-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു തീപ്പൊരി ബെന്നി. വൻ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രം വൻ പരാജയം ആയിരുന്നു. ചിത്രത്തിൽ അർജുൻ അശോകൻ, ഫെമിന ജോർജ്, ജഗദീഷ് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ.
ചാവേർ
ടിനു പപ്പച്ചൻ സംവിധാനത്തിൽ ഒക്ടോബർ 5-ന് വമ്പൻ പ്രൊമോഷനോടെ റിലീസ് ചെയ്ത ചിത്രം ആയിരുന്നു ചാവേർ. ചിത്രത്തിൽ കുഞ്ചക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എനിവർ ആണ് പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. വൻ പ്രതീക്ഷയിൽ എത്തിയ ചിത്രം വിജയം കൈവരിക്കാൻ ആയില്ല.
ഒറ്റ
ഒക്ടോബർ 27-ന് സൗണ്ട് ഡിസൈനർ റെസുൽ പൂക്കുട്ടി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ഒറ്റ, ആസിഫ് അലി, അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രം ആക്കിയാണ് ചിത്രം ഒരുക്കി ഇരിക്കുന്നത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം വേണ്ടത്ര ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ സാധിച്ചില്ല.
തോൽവി എഫ്. സി
ഷറഫ് യു ദീൻ, ജോണി ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ആയിരുന്നു തോൽവി എഫ്. സി. ഒരു ഫാമിലി എന്റർടൈൻമെന്റ് ചിത്രത്തിൽ പെടുന്ന ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം ആണ് നേടിയത്. എന്നാൽ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടാൻ സാധിച്ചില്ല. നവംബർ 3-ന് റിലീസ് ചെയ്ത ചിത്രം ജോർജ് കോര ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ബാന്ദ്ര
രാമലീലയ്ക്ക് ശേഷം അരുൺ ഗോപി ദിലീപ് കൂട്ട് കെട്ടിൽ ഒരുക്കിയ ചിത്രം ആയിരുന്നു ബാന്ദ്ര. ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി തമന്ന ആയിരുന്നു നായിക. നവംബർ 10-ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഇറക്കിയ ചിത്രത്തിന് മികച്ച കളക്ഷൻ നേടാൻ സാധിച്ചില്ല. ചിത്രത്തിൽ ഡിനോ മോരെയേ, മാമറ്റ മോഹൻദാസ്, കലാഭവൻ ക്ഷജോൺ, ആർ. ശരത്കുമാർ എന്നിവർ ആയിരുന്നു മറ്റ് കഥാപാത്രങ്ങളായി എത്തിയത്.
വേല
ശ്യാം ശശി സംവിധാനത്തിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കഥാപാത്രമാക്കിയ ചിത്രം ആയിരുന്നു വേല. തിയറ്ററിൽ വിജയം നേടാൻ സാധിച്ചിരുന്നില്ല, ആദ്യമായിട്ട് ഷൈൻ നിഗം പോലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയാണ് വേല. നവംബർ 10-നാണ് ചിത്രം റിലീസ് ചെയ്ത് ഇരുന്നത്.
ശേഷം മൈക്കിൽ ഫാത്തിമ
കല്യാണി പ്രിയദർശൻ നായികയായി ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത് നവംബർ 17-ന് ഇറങ്ങിയ ചിത്രത്തിന് വൻ വിജയം നേടാൻ സാധിച്ചില്ല.
ഫീനിക്സ്
വിഷ്‌ണു ഭരതൻ സംവിധാനം ചെയ്ത് നവംബർ 17-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ഫീനിക്സ്, ഹൊറർ ഗണത്തിൽ പെടുന്ന ചിത്രം ആയതിനാൽ പ്രതീക്ഷിച്ച അത്രയും വിജയം നേടാൻ സാധിച്ചില്ല. ചിത്രത്തിൽ അജു വർഗീസ്, ചന്ദുനാഥ്, അനൂപ് മേനോൻ എന്നിവർ ആണ് അഭിനയിച്ച് ഇരിക്കുന്നത്.
ഫിലിപ്പ്സ്
വമ്പൻ പ്രൊമോഷനോടെ തിയറ്ററിൽ എത്തിയ ഫാമിലി എന്റർടൈൻമെന്റ് ചിത്രം ആണ് ഫിലിപ്പ്സ്. ആൽഫർഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത് ഡിസംബർ 1-ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു ഫിലിപ്പ്സ്. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ കഴിഞ്ഞില്ല. വൻ പരാജയം ആണ് ചിത്രം തിയറ്ററിൽ നിന്ന് നേരിട്ടത്.