21 വർഷങ്ങൾക്ക് മുൻപ് ദിലീപ് അതേ എനർജി നിലനിർത്തി, കാവാലയ്ക്ക് ശേഷം തമന്നയുടെ വകയൊരു ‘രക്കാ..രക്കാ’

ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ 147-മത്തെ ചിത്രമായ ‘ബാന്ദ്ര’ ചിത്രത്തിന്റെ ആദ്യ ഗാനമായ ‘രക്കാ..രക്കാ’ പുറത്തിറങ്ങിയിരിക്കുകയാണ്. കാവാലയ്ക്ക് ശേഷമുള്ള തമന്നയ്ക്കപ്പം തകർപ്പൻ ഡാൻസുമായിട്ടാണ് ദിലീപിനൊപ്പം എത്തിയിരുക്കിന്നത്.

വിനായക് ശശികുമാറിന്റെ വരികൾക്ക് ശങ്കർ മഹാദേവൻ , നക്ഷത്ര സന്തോഷ്‌ എന്നിവർ ചേർന്ന് ആലപിച്ച ‘രക്കാ..രക്കാ’ യിൽ തമന്നയ്ക്കൊപ്പം 21 വർഷങ്ങൾക്ക് മുൻപ് ദിലീപിനെ വീണ്ടും ഫുൾ ഓൺ എനർജിയോടെ തിരിച്ചു കിട്ടിരിക്കുകയാണ് മലയാളികൾക്ക്.

2002-ൽ ഷാഫി സംവിധാനം ചെയ്ത് ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു ‘കല്യാണരാമൻ’. നവ്യ നായർ, ദിലീപ്, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് തകർത്ത് ആടിയ ഗാനമായിരുന്നു ‘തിങ്കളെ പൂതിങ്കളെ’. ‘കല്യാണരാമൻ’ ചിത്രത്തിനു ശേഷം ദിലീപിന്റെ അതേ എനർജിയാണ് ‘ബാന്ദ്ര’യിൽ കാണാൻ സാധിക്കുന്നത്. അടുത്ത ട്രെൻഡിംഗ് ലിസ്റ്റിൽ കേറാൻ പോവുന്ന ഒരു ഒന്നൊന്നര ഐറ്റം കൂടിയായിരിക്കും ‘രക്കാ…രക്കാ’ ഗാനം എന്ന് പ്രതീക്ഷിക്കാം.

തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ആദ്യ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയായ ‘ബാന്ദ്ര’, രാമലീല ശേഷം അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് വിനായക ഫിലംസ് ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്ന ‘ബാന്ദ്ര’ നവംബർ 10-ന് തിയറ്ററിൽ റിലീസ് ചെയ്യുന്നതാണ്.

ചിത്രത്തിൽ ഡിനോ മോരെയേ , ലെന , മമ്ത മോഹൻദാസ് , കലാഭവൻ ഷാജോൺ , ശരത് കുമാർ , രാജ്‌വീർ അൻകൂർ സിംഗ് , ധാര സിംഗ് ഖുർണ , അമിട് ടൈവരി , ഈശ്വരി റയോ എന്നി വമ്പൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.

Share Now