നവാഗതനായ സിമയോൺ സംവിധാനം ചെയ്ത് 2024-ൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന, ‘വൺ.പ്രിൻസസ്സ് സ്ട്രീറ്റ്’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.30 സെക്കന്റ് ദൈർഘ്യമേറിയ മോഷൻ പോസ്റ്ററിൽ, ജനാലയ്‌ക്കരികിൽ നടൻ ബാലു വർഗീസും ആൻ ശീതളും നിൽക്കുന്നതാണ് മോഷൻ പോസ്റ്ററിൽ കാണുന്നത്.
ചിത്രത്തിൽ ബാലു വർഗീസ്, ആൻ ശീതൾ കൂടാതെ അർച്ചന കവി, ഹരിശ്രീ അശോകൻ, വനിതാ കൃഷ്ണചന്ദ്രൻ, ലിയോണ ലിഷോയ്, ജോലി ചിറയത്, ഭാഗത് മനുൽ, റോഷൻ ചന്ദ്ര, റെജു ശിവദാസൻ, ഷമ്മി തിലകൻ, കലാഭവൻ ഹനീഫ്, റൈഹാൻ, സിനിൽ സൈനുദ്ധീൻ എന്നിവരാണ് അഭിനയിക്കുന്നത്.
യുഎസ്എ ഫിലിസും റെയിൻ എൻ ഷൈൻ എന്റർടെയ്ൻമെന്റും ചേർന്ന് മക്ട്രോ മോഷൻ പിക്ചർസ് ബാനറിൽ, ലാജു മാത്യു ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി ജോൺ, രഞ്ജു വർഗീസ് എന്നിവരാണ് സഹ നിർമ്മിതാക്കൾ.സീമയോൺ, പ്രവീൺ ഭാരതി, ടുടു ടോണി ലോറൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ സംഭക്ഷണം ഒരുക്കിയിരിക്കുന്നത്.
വിനായക് ശശികുമാർ , മനു മഞ്ജിത്, എലിശ എബ്രഹാം , ജിസ് ജോയ് ചേർന്നാണ് വരികൾക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രിൻസ് ജോർജ് ആണ്, ചിത്രത്തിന് എഡിറ്റ് കൈകാര്യം ചെയ്തിരിക്കുന്നത് അയൂബ്ബ് ഖാൻ ആണ്. അർജുൻ അക്കോട്ട് ആണ് ചിത്രത്തിന് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : റെജിമോൻ, കിർത്ഥന മൂവീസ്, ആർട്ട് ഡയറക്ടർ : വേലു വാഴയൂർ, സ്റ്റാണ്ട് : മാഫിയ ശശി, വസ്ത്രാലങ്കാരം : റോസ് റെജീസ്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപോയ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ : കെ .എസ് .ഷൈൻ, ന്യത്തം : അനഘ- ഋഷി, നീരജ് സുകുമാരൻ, വിഎഫ്എക്സ് : ജിഷ്ണു ആർ പിഷാരടി, സ്റ്റിൽസ് : ഷിജിൻ പി രാജ്, പ്രൊ : എ.എഡ് ദിനേശ് , ശബരി ഡിസൈൻസ് – യെല്ലോ ടൂത്ത്സ്.