എന്നും മലയാളികൾക്ക് മറക്കാൻ ആവാത്ത സിനിമളിൽ ഒന്നാണ് ‘ഗോഡ് ഫാദർ’. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച രീതിയിൽ അവതരിപ്പിക്കുമ്പോൾ, ജഗതീഷിന്റെ ഹാസ്യം പ്രകടനം സിനിമയെ കൂടുതൽ രസിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ മുകേഷും ജഗതീഷും ഒപ്പമുള്ള ഹോസ്റ്റൽ സീനിൽ, ജഗതീഷ് ശ്രീകുമാർ എണ്ണ പുരട്ടി ഷർട്ട് ധരിക്കാതെയുള്ള സീൻ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ ഇതാ, ആ സീനിന് ശേഷം നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് ഷർട്ട് ധരിക്കാതെ അഭിനയിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. ‘ഫാലിമി’ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് ജഗദീഷ് ഈക്കാര്യം പറഞ്ഞത്.
” 32 വർഷങ്ങൾക്ക് ശേഷമാണ് പൂർണ്ണമായും ഷർട്ട് ധരിക്കാതെ ക്യാമറക്കു മുന്നിൽ വരുന്നത്. അവസാനമായി ഷർട്ട് ഇടാതെ അഭിനയിച്ചത് ഗോഡ്ഫാദറിൽ ആണ് മായിൻ കുട്ടി എന്ന കഥാപാത്രത്തിന് വേണ്ടി. വലിയ കാര്യമുള്ള കാര്യമല്ല എന്നാലും കേട്ടപ്പോൾ ഒരു കൗതുകം, മാത്രമല്ല ഇന്ന് ഗോഡ് ഫാദർ ഇറങ്ങിയിട്ട് 32 വർഷം തികയുകയാണ്. രണ്ട് ദിവസം കഴിഞ്ഞാൽ ഫാലിമിയും റിലീസ് ” ജഗദീഷ് ശ്രീകുമാർ പറഞ്ഞു.