44വർഷം പഴക്കമുള്ള വിവാഹ സാരീ, റിസപ്ഷന് 80,000 രൂപയുടെ സാരീയും, ചർച്ചയായി സോനാക്ഷി സിൻഹ വിവാഹ വേഷം

ബോളിവുഡ് നടനും നടിയുമായ ശത്രുഘ്നൻ സിൻഹരയുടെയും പൂനം സിൻഹരയുടെയും, മകളും നടിയുമായ സോനാക്ഷി സിൻഹയുടെ വിവാഹമായിരുന്നു ജൂൺ 23-ന്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് സഹീർ ഇഖ്ബാലുമായുള്ള വിവാഹം ഇന്നലെ നടന്നത്. ബാന്ദ്രയിലുള്ള സോനാക്ഷിയുടെ വീട്ടിൽ വളരെ ലളിതമായി നടത്തിയ വിവാഹ ചടങ്ങിൽ, ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലായി കഴിഞ്ഞു.

എന്നാൽ സോഷ്യൽ മിഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആവുന്നത്, സോനാക്ഷി വിവാഹത്തിന് എടുത്ത വെളുത്ത സാരീയെ കുറിച്ചാണ്. ആ സാരീ ഏകദേശം 44 വർഷം മുമ്പ്, ശത്രുഘ്നൻ സിൻഹയുമായിട്ടുള്ള വിവാഹത്തിന് ധരിച്ച അമ്മ പൂനത്തിന്റെ വിൻ്റേജ് ചിക്കങ്കരി സാരിയാണ് ധരിച്ചത്. അതും കൂടാതെ അമ്മയുടെ ആഭരണങ്ങളും സോനാക്ഷി ധരിച്ചിരുന്നു.

അതേസമയം രാത്രിയിലെ വിവാഹ സൽക്കാരത്തിന് രാജകീയ വധുവായി മാറിയിരുന്നു, ബോളിവുഡിൽ നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്ക് എടുത്തിയിരുന്നത്. വിശാലമായ സ്വർണ്ണ ബോർഡറും കൊണ്ട് അലങ്കരിച്ച, ചുവന്ന നിറമുള്ള ബനാറസി സിൽക്ക് ബ്രോക്കേഡ് സാരിയുടെ വില 80,000 രൂപയാണെനാണ് റിപ്പോർട്ടുകൾ പറയുന്നത്. സിൽക്ക് ബ്രോക്കേഡ് ഫാബ്രിക് ഉപയോഗിച്ച്, ബ്രൈഡൽ സാരി ഡിസൈനർ ലേബൽ റോ മാംഗോയിൽ നിന്നാണ് സാരീ നിർമ്മിച്ചത്.

സോനാക്ഷി ഗർഭിണിയോ, ആശംസകൾ നൽകി ആരാധകർ ; റിപ്പോർട്ട്

കഴിഞ്ഞ ആഴ്ച്ചയിൽ ആയിരുന്നു നടി സോനാക്ഷിയുടെയും സഹീർ ഇഖ്ബാലുമായുള്ള വിവാഹം, ഇപ്പോൾ ഇതാ വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച കഴിയുന്നതിന് മുന്നേ സോനാക്ഷി ഗർഭിണിയാണ് എന്നാണ് വാർത്ത വരുന്നത്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്ന താരങ്ങളുടെ കാറിന്റെ വീഡിയോ, സോഷ്യൽ മിഡിയയിൽ വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് വാർത്ത വന്നത്.

വീഡിയോ വൈറൽ ആയതിനെ തുടർന്ന്, നടി സോനാക്ഷി വിവാഹത്തിന് മുന്നേ ഗർഭിണിയാണ് എന്നും. നടി ആലിയ ഭട്ട് രൺവീർ കപൂറായിട്ടുള്ള വിവാഹത്തിന് മുന്നേ ഗർഭിണിയായിരുന്നു. ഏറെ നാളത്തെ ഡേറ്റിംഗ് ശേഷമാണ് ആലിയയും രൺവീർ കപൂറും വിവാഹം കഴിച്ചത് എന്നാണ് ആരാധകർ കുറിക്കുന്നത്.

Other Film News

Share Now