നാഗിൻ എന്ന ഹിന്ദി സീരിയലിലെ മികച്ച അഭിനയ മികവ് കൊണ്ട് ബോളിവുഡ് താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് മൗനി റോയ്, മോഡൽ രംഗത്ത് സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ പങ്കു വെക്കാറുള്ളത്. പങ്കിടുന്ന ഓരോ ചിത്രങ്ങളും ആരാധകരുടെ ശ്രദ്ധ നേടി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ അവശനിലയിൽ ഭർത്താവിനോപ്പമുള്ള കുറച്ച് ചിത്രങ്ങളും അതോടൊപ്പം താരത്തിന്റെ കൈയിൽ ഡ്രിപ് ഇട്ടിരിക്കുന്ന ചിത്രവും പങ്കു വച്ചിട്ടുണ്ട്. ഇതിനുപ്പിന്നാലെ നിരവധി ആരാധകരാണ് ആശങ്കയിൽ കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
താരം 9 ദിവസം ആശുപത്രിയിൽ ആയിരുന്നുവെന്നും, വീട്ടിലെ മടങ്ങിയെന്നും, സുഖം ഭേതമാകാൻ പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് താരം സോഷ്യൽ മിഡിയയിൽ പങ്കു വച്ചത്.
” 9 ദിവസം ആശുപത്രിയിൽ കിടന്നു, ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ലാത്തതിനെക്കാളും ആഴത്തിലുള്ള ഒരു നിശ്ചലത എന്നെ തളർത്തി.ഞാൻ വീട്ടിലേക്ക് മടങ്ങിയെന്നും സാവധാനം സുഖം പ്രാപിക്കുന്നുവെന്നും റിപ്പോർട്ടു ചെയ്യുന്നതിൽ സന്തോഷമുണ്ട്. തെറ്റായ കാര്യങ്ങളിൽ സന്തോഷകരമായ ആരോഗ്യകരമായ ജീവിതം.എന്നെ പരിപാലിക്കാനും ആശംസകളും സ്നേഹവും അയച്ചുതന്ന വിലയേറിയ സമയം ചെലവഴിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് വലിയ നന്ദി. ലൗ യു ഗയ്സ് “. എന്ന ക്യാപ്‌ഷനോടെയാണ് മൗനി റോയ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
മിനി സ്ക്രീൻ നിന്ന് ബിഗ് സ്ക്രീൻ എത്തിയ താരം ഗോൾഡ്, റോമിയോ അക്ബർ വെൽട്ടർ, മെഡ് ഇൻ ചൈന, ലണ്ടൻ കോൺഫിഡന്റിയാൽ, വെല്ലേ എന്നി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് മൗനി റോയ്യുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.