ഫാൻസ് ഷോയിൽ ആൾമാറാട്ടം, കൊത്ത കാണാൻ മുഖം മറച്ച് എത്തിയ താരം

ദുൽഖർ സൽമാനെ നായകനാക്കി ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് വ്യാഴച്ചയിൽ റിലീസ് ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത, ആദ്യ ഷോയിൽ തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത കിങ് ഓഫ് കൊത്ത ആദ്യ ദിനം കൊണ്ട് തന്നെ ബോക്സ്‌ ഓഫീസിൽ 6 കോടിയാണ് കളക്ഷൻ നേടിയെടുത്തത്.

ഇപ്പോൾ ഇതാ കിങ് ഓഫ് കൊത്ത കാണാൻ രാവിലെ 7 മണിക്കുള്ള ഫാൻസ് ഷോയിൽ ആൾമാറാട്ടം നടത്തി ക്രേസ് മുഴുവനായി അനുഭവിക്കാൻ തിയറ്ററിൽ എത്തിയ അനിഘ സുരേന്ദ്രന്റെ ചിത്രമാണ് സോഷ്യൽ മിഡിയയിൽ പങ്കു വച്ചിരിക്കുന്നത്. രാവിലെ 7 മണിക്കുള്ള ഫാൻസ് ഷോയിൽ ആൾമാറാട്ടം നടത്തി, ഈ സിനിമ ഉണ്ടാക്കിയ ക്രേസ് മുഴുവനായി അനുഭവിക്കാൻ വേണ്ടിയും, എക്കാലത്തെയും മികച്ച തിയറ്റർ അനുഭവങ്ങളിലൊന്ന് താരത്തിന് ഉണ്ടായെന്നും. ഈ വമ്പൻ ഹിറ്റിന്റെ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അനിഘ സുരേന്ദ്രൻ കുറിച്ചു.

ബാലതാരമായി സിനിമയിൽ എത്തിയ താരം മുൻനിര നായിക കൂടിയാണ് അനിഘ സുരേന്ദ്രൻ, കിങ് ഓഫ് കൊത്തയിൽ രാജു എന്ന കഥാപാത്രമായി എത്തിയ ദുൽഖർ സൽമാന്റെ അനിയത്തിയായി ഋതു എന്ന പേരിലാണ് അനിഘ അഭിനയിച്ചത്.

ഡാൻസിങ് റോസ് ഷബീർ , പ്രസന്ന , നയില ഉഷ , ചെമ്പൻ വിനോദ് , ഗോകുൽ സുരേഷ് , ഷമ്മി തിലകൻ , ശാന്തി കൃഷ്ണ , വാടാ ചെന്നൈ ശരണം തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ്‌ അഭിനയതാക്കൾ.

Other Articles

Share Now