സൂര്യമായുള്ള അനൗൺസ്മെന്റിന് പുറകെ ഇപ്പോൾ സാക്ഷാൽ കമൽഹാസനൊപ്പം ഡിക്യു

ഉലകനായകനെ കേന്ദ്രകഥാപാത്രമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ ദുൽഖർ സൽമാനും എത്തുന്നു. ഇതിനു മുന്നേ കമലിന്റെ 234-ാമത് ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്ന് വാർത്തകർ വന്നിരുന്നു.

ചിത്രത്തിൽ തൃഷയും ജയംരവിയും എത്തുന്നുണ്ട്, ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 5 മണിക്ക് അണിയറപ്രവർത്തകർ പുറത്തിറക്കുന്നതാണ്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് കമൽഹാസൻ മണിരത്നം വീണ്ടും ഒന്നിക്കുന്നത്.

മദ്രാസ് ടാക്കീസ്, രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ എന്നി ബാനറിൽ മണിരത്നം, കമൽ ഹാസൻ, ശിവ ആനന്ദ്, ജീ. മഹേന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അതെസമയം സൂര്യയുടെ വരാനിരിക്കുന്ന 43-മത്തെ ചിത്രത്തിൽ നടൻ ദുൽഖർ സൽമാൻ എത്തുന്നുണ്ട്. സുധ കൊങ്കാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2ഡി എന്റർടൈൻമെന്റ് ബാനറിൽ ജ്യോതിക, സൂര്യ, രാജ്ശേഖർ കർപൂര പണ്ഡിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നസ്രിയ ഫഹദ് ആണ് നായികയായി എത്തുന്നത്.

Share Now