വ്യത്യസ്തത പുലർത്തുന്ന ഓരോ സിനിമയെയും കൂടുതൽ ആകർഷണിയമാക്കുന്നത് ദൃശ്യത്തിലെ ആർട്ട് വർക്കുകൾ ആണ്. ഒരു സിനിമ സ്ക്രീനിൽ മനോഹരമാക്കുന്നതിൽ ആർട്ട് വർക്ക് ചെയ്യുന്നവരുടെ കഴിവ് വളരെ വലുതാണ്.
ഇപ്പോൾ ഇതാ നവാഗതനായ സിമയോൺ സംവിധാനത്തിൽ ഒരുക്കുന്ന ‘വൺ. പ്രിൻസസ്സ് സ്ട്രീറ്റ്’-ന്റെ മറ്റൊരു വീഡിയോയാണ് പങ്കു വച്ചിരിക്കുന്നത്. ചിത്രത്തിൽ നിരവധി അർട്ട് വർക്കുകൾ ചെയ്തിരിക്കുന്നത്, ആർട്ടിസ്റ്റ് വേലു വാഴയൂരെയാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
‘വേലു ചേട്ടന്റെ ആർട്ട്, ഈ കലാകാരന്റെ കൂടെ വർക്ക് ചെയ്തതിൽ സന്തോഷം’ എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് ‘വൺ. പ്രിൻസസ്സ് സ്ട്രീറ്റ്’ വേലു ചേട്ടന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ ബാലു വർഗീസ്, ആൻ ശീതൾ കൂടാതെ അർച്ചന കവി, ഹരിശ്രീ അശോകൻ, ഷമ്മി തിലകൻ, വനിതാ കൃഷ്ണചന്ദ്രൻ, ലെന ലൈശോയ്, ജോലി ചിറയത്, ഭാഗത് മനുൽ, Batch സാനുദ്ദിൻ, റോഷൻ ചന്ദ്ര, റൈജു ശിവദാസൻ, കലാഭവൻ ഹനീഫ്, റൈഹാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നത്.
യുഎസ്എ ഫിലിസും, റെയിൻ എൻ ഷൈൻ എന്റർടെയ്ൻമെന്റും ചേർന്ന് മക്ട്രോ മോഷൻ പിക്ചർസ് ബാനറിൽ ലാജു മാത്യു ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്, കൂടാതെ ഷാജി ജോൺ , രഞ്ജു വർഗീസ് സഹ നിർമ്മിതാക്കളായി ചേരുന്നുണ്ട്.
ചിത്രത്തിന് തിരക്കഥ സംഭക്ഷണം ഒരിക്കിരിക്കുന്നത് സീമയോൺ, പ്രവീൺ ഭാരതി, ടുടു ടോണി ലോറൻസ് എന്നിവർ ചേർന്നാണ്. വിനായക് ശശികുമാർ, മനു മഞ്ജിത്, എലിശ എബ്രഹാം, ജിസ് ജോയ് തുടങ്ങിയവർ ചേർന്ന് നൽകുന്ന വരികൾക്ക്, സംഗീത സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോർജ് ആണ്, അയൂബ്ബ് ഖാൻ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്…