മൃണാൽ താക്കൂറിന്റെ പുതിയ ചിത്രമായ ‘ഹായ് നാന’യുടെ പ്രൊമോഷനുവേണ്ടി ന്യൂയോർക്കിലാണ് താരം ഇപ്പോൾ. താരം ഇന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കു വച്ച പോസ്റ്റാണ് സോഷ്യൽ മിഡിയയിൽ ഏറെ തരംഗം സൃഷ്ട്ടിക്കുന്നത്.
ന്യൂയോർക്കിന്റെ സിറ്റിയിൽ അപ്രതീക്ഷിതമായി ഹോളിവുഡ് താരം ‘ഹാരി പോട്ടർ’ ഡാനിയൽ റാഡ്ക്ലിഫുമായി കണ്ടു മുട്ടുകയുണ്ടായി. ആ നിമിഷം താരം വീഡിയോയിലൂടെ പകർത്തി, വീഡിയോയിൽ ഹാരി പോട്ടറിന്റെ വലിയ ആരാധികയാണ് എന്ന് മൃണാൽ വിളിച്ച് പറയുണ്ട്.
‘ഇത് സംഭവിച്ചു! മിസ്ബ്ലെൻഡർ’ എന്ന അടിക്കുറുപ്പും നടി എഴുതി, അതോടൊപ്പം അതെ ഹാരി പോട്ടറിനോപ്പമുള്ള മനോഹരമായ സെൽഫിയും മൃണാൽ പങ്കു വെക്കുകയും ചെയ്തിരുന്നു. ഡാനിയൽ മാസ്ക് ധരിച്ചിട്ടാണ് സെൽഫിയ്ക്ക് പോസ്സ് ചെയ്തിരിക്കുന്നത്.
ശൗര്യവ് സംവിധാനത്തിൽ ഡിസംബർ 7-ന് റിലീസ് ചെയ്ത ചിത്രമാണ് ‘ഹായ് നാന’, വൈ എന്റർടൈൻമെന്റ് ബാനറിൽ ഡോ. വിജേന്ദർ റെഡ്ഢി ടീഗലൻ, മോഹൻ ചെറുകുരിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ നാനി, മൃണാൽ താക്കൂർ, ജയറാം, അങ്കദ് ബേദി, ശ്രുതി ഹാസൻ, കിയാര ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.