മലയാള സിനിമയിലെ മികച്ച ക്ലൈമാക്‌സ് സീനുകളിൽ മുൻപന്തിയിൽ കാണുന്ന സീനാണ്, ‘കസ്‌തൂരിമാൻ’ നിലെ അവസാനത്തെ മീര ജാസ്മിൻ അഭിനയിച്ച രംഗങ്ങൾ.
2003-ൽ എ.കെ.ലോഹിദാസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ‘കസ്തൂരിമാൻ’. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് സീനിനെ പറ്റി സംസാരിക്കുകയാണ് മീര ജാസ്മിൻ.
കൊല്ലുന്ന സീനോക്കെ കാണുമ്പോൾ കൊന്നിട്ട് വരുന്നത് പോലെയാണ് തോന്നുന്നത് എന്നും, അതൊക്കെ ചെയ്യാൻ സാധിച്ചത് ദൈവ അനുഗ്രഹം കൊണ്ടാണ് എന്ന് മീര ജാസ്മിൻ പറയുന്നു. ഈ അടുത്തിടെ ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി, നടത്തിയ ആഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
“ഷമ്മി തിലകനെ കൊല്ലുന്ന രാത്രിയിലെ സീൻ ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല, ആ സീനിൽ എടുത്തത്. ആ ഷോർട്ട്സ് കാണുമ്പോൾ എനിക്ക് ഇപ്പോഴും ആരെയോ കൊന്നട്ട് വരുന്നത് പോലെ തോന്നുന്നത്. രക്തത്തിന്റെ മണം നമ്മുക്ക് ഫീൽ ചെയ്യും, അത് കാണുമ്പോൾ തന്നെ ഫീൽ ചെയ്യും. ഞാൻ ചെയ്തായിട്ടല്ല കാണുന്നത് സിനിമായിട്ട് കാണുമ്പോൾ, പിന്നെ ഇത് എങ്ങനെ ചെയ്തു എന്നുള്ളത് ദൈവ അനുഗ്രഹമാണ്”.
“അത്പോലെ തന്നെ ചാക്കോച്ചന്റെ പാട്ടിൽ വയലിൽ നന്നായിട്ട് അദ്ദേഹം ചെയ്തിട്ടുണ്ട്, ഒരു പ്രൊഫോമർ ചെയ്യുന്നത് പോലെയാണ് ചെയ്തിരിക്കുന്നത്. അവസാനത്തെ സീനിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഡയലോഗ് പോലും ഇല്ലാതെ, ചാക്കോച്ചനെ ജസ്റ്റ് നോക്കുന്ന സീനോക്കെ നമ്മുടെ നെഞ്ച് കീറിപോകുന്ന ഫീലാണ് എനിക്ക് കിട്ടുന്നത്” മീര ജാസ്മിൻ കൂട്ടിചേർത്തു.’
മകൾ’ ചിത്രത്തിന് ശേഷം മീര ജാസ്മിൻ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ക്വീൻ എലിസബത്ത്’. എം.പത്മകുമാർ സംവിധാനത്തിൽ നരേനാണ് നായകൻ, നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം നരേനും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണീത്.
ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.പത്മകുമാർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 29-നാണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.