ഈ വർഷം പുറത്തിറങ്ങി സൂപ്പർ ഹിറ്റ് ചിത്രമായ മാമന്നനു ശേഷം, വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. സുധീഷ് ശങ്കർ സംവിധാനത്തിൽ, സൂപ്പർ ഗുഡ് ഫിലിംസ് പ്രൊഡക്ഷൻ ബാനറിൽ ആർ ബി ചൗധരിയാണ് ചിത്രം നിർമ്മിക്കുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുതുവർഷത്തിലാണ് പുറത്തിറക്കിയത്, പോസ്റ്ററിൽ ഒരു എ.റ്റി.എം കാർഡ് പോലെ വളഞ്ഞതുമായ റോഡ് രൂപകൽപ്പനയാണ് കാണുന്നത്. ചിത്രം ഒരു രസകരമായ ട്രാവൽ എന്റർടൈൻമെന്റ് ആയിരിക്കും എന്നാണ് പോസ്റ്ററിൽ ഉള്ള സൂചന.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജ് ആണ്, കലൈശെൽവൻ ശിവാജി ആണ് ഛായാഗ്രഹം നിർവഹിക്കുന്നത്. അതേസമയം അഭിനേതാക്കളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, സൂപ്പർ ഗുഡ് ഫിലിംസ് പ്രൊഡക്ഷൻ ബാനറിന്റെ 98-ാം ചിത്രത്തിലാണ് വടിവേലുവും ഫഹദ് ഒന്നിക്കുന്നത്.