2015-ലെ ബോളിവുഡ് ബോക്സ് ഓഫീസിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ സിനിമയാണ് ‘ബജ്രംഗി ഭായ്ജാൻ’. ചിത്രത്തിൽ പ്രധാനമായും സൽമാൻ ഖാൻ, കരീന കപൂർ, ഹർഷാലി മഹോൽത്ര എന്നിവ ആയിരുന്നു കഥാപാത്രങ്ങൾ. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഒരു പെൺകുട്ടിയെ, ബജ്രംഗി എന്ന വ്യക്തി പാകിസ്ഥാനിലേക്ക് എത്തിക്കുന്ന യാത്രയാണ് ഈ ചിത്രത്തിൽ ഇതിവ്യത്തം.
ഇപ്പോൾ ഇതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ‘ബജ്രംഗി ഭായ്ജാൻ’ 2 സ്ക്രിപ്റ്റിംഗ് പൂർത്തിയായി എന്നാണ് വാർത്തകൾ വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുകയും, ആദ്യം സംവിധാനം ചെയ്ത കബീർ ഖാൻ ഇത്തവണയും ചിത്രത്തിന്റെ തുടർച്ച സംവിധാനം ചെയ്തേക്കില്ല എന്നും റിപ്പോർട്ട് ഉണ്ട്.
ആയുഷ് ശർമ്മയെ കേന്ദ്രകഥാപാത്രമാക്കി വരാനിരിക്കുന്ന ‘റുസ്ലാൻ’ എന്ന സിനിമയുടെ പ്രൊമോഷന്റെ പരിപാടിയിലാണ്, ബജ്രംഗി ഭായ്ജാൻ 2-ന്റെ തിരക്കഥ തയ്യാറാണെന്ന് വെളിപ്പെടുത്തിയത്. വി വിജയേന്ദ്ര പ്രസാദ് ഉടൻ തന്നെ സൽമാൻ ഖാന് തിരക്കഥ പറഞ്ഞു കൊടുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത വന്നതോടെ പ്രേക്ഷകർ ഏറെ ആവേശത്തോടെ ആണ് ചിത്രത്തിന് ആയിട്ട് കാത്തിരിക്കുന്നത്. കോമഡി ആക്ഷൻ ചിത്രം കൂടിയായ ബജ്രംഗി ഭായ്ജാൻ ആദ്യ ഭാഗത്തിൽ, 969 കോടി കളക്ഷൻ ആണ് നേടി എടുത്തത്. നവാസുദ്ദീൻ സിദ്ദിഖി, ഓം പുരി, രാജേഷ് ശർമ്മ, സുനിൽ ചിറ്റ്ക്കര, മെഹർ വിജ് എന്നിവർ ആയിരുന്നു മറ്റ് താരങ്ങൾ.
മനീഷ് ശർമ്മയുടെ സംവിധാനത്തിൽ, കഴിഞ്ഞ വർഷം സൽമാൻ ഖാന്റെ അവസാന ചിത്രം ആയിരുന്നു ടൈഗർ 3. ചിത്രത്തിൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്.
More From Flix Malayalam :
- ഐശ്വര്യയെയും ഷാരൂഖിനെയും ഓർമ്മിപ്പിച്ച ആരാധ്യയുടെയും അബ്രാമിന്റെയും വൈറലായ വീഡിയോ
- ആരാധകർക്ക് ക്രിസ്മസ് ഗിഫ്റ്റുമായി ആലിയ ഭട്ടും രൺവീർ കപൂറും,മകൾ റാഹയ്ക്കൊപ്പം ആദ്യമായി മിഡിയ്ക്ക് മുന്നിൽ
- കപൂർ കുടുംബത്തിന്റെ ക്രിസ്മസ് വീഡിയോ വൈറൽ, കേക്കിൽ തീ കൊളുത്തിയതിനു ശേഷം രൺവീർ ‘ജയ് മാതാ ദി’
- വീണ്ടും കിങ് ഖാൻ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ്, ജവാൻ ബോക്സ് ഓഫീസ് കളക്ഷൻ
- ഷാരൂഖിന് വേണ്ടിയാണ് താൻ ജവാൻ ചെയ്തത്, ദീപിക പാടുകൊൺ
- ഏകദേശം 800 കോടി ചെലവ് വരുന്ന ഈ ‘അനിമൽ’ലെ കൊട്ടാരം ബോളിവുഡ് താരത്തിന്റെ തറവാട് വീടാണ്
- കിങ് ഖാന്റെ ഡങ്കി റിലീഫ് തിയതി മാറ്റി, പുതിയ തിയതി പുറത്ത്
- ആലിയയ്ക്ക് പകരം തെന്നിന്ത്യൻ താരം ബോളിവുഡിലേക്ക്, റിപ്പോർട്ട്