ആന്റോ ജോസ് പരേര, അബി ട്രീസ പോൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ലിറ്റിൽ ഹാർട്ട്സ്’. ജൂൺ 7-ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്, എന്നാൽ ചിത്രത്തിൽ ജാതിയുടെയും, മതത്തിന്റെയും, പ്രണയത്തിന്റെയും വെല്ലുവിളി ഈ സിനിമയിലൂടെ കാണിക്കുന്നുണ്ട്. ഇപ്പോൾ ഇതാ നടൻ ബാബുരാജു സിനിമയുടെ റിലീസിന് പിന്നാലെ, മലയാള സിനിമയിയെ രാഷ്ട്രീയത്തെയും ജാതി പ്രശ്‌നത്തെയും കൂട്ടി കലർത്താൻ നോക്കരുത് എന്ന് സംസാരിക്കുകയുണ്ടായി.
‘ 1994-ലാണ് ഞാൻ സിനിമയിൽ വരുന്നത് പക്ഷെ ഇപ്പോൾ 2024 ആയപ്പോൾ എന്റെ മനസ്സിൽ ഒരു വിഷമം. സിനിമയ്ക്ക് അല്ലെങ്കിൽ കലാക്കാരന് രാഷ്ട്രീയം, മതം, വർഗ്ഗം ഇതൊക്കെ പാടില്ല എന്നുള്ള ആളാണ് ഞാൻ. വളരെ തെറ്റാണ്, ഞങ്ങളുടെ സിനിമയിൽ ഷൈൻ നിഗം എന്ന വ്യക്തി മുസ്ലിം സമുദായത്തിൽ പെട്ടവർ മാത്രമല്ല ചെയ്യുന്നത്’.
‘ഒരു ക്രിസ്ത്യനിയുണ്ട് ഒരു ഹിന്ദുമുണ്ട് പണിക്കരുണ്ട് എല്ലാവരുമുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ക്യാഷ് മുടക്കിയിരിക്കുന്ന സാന്ദ്രയുടെ പൈസയ്ക്ക് നിറമില്ല മതം ഇല്ല ഒന്നും ഇല്ല. ഒരിക്കലും കലാകാരനെ മതത്തിന്റെ പേരിൽ കാണരുത്. എന്ത് എല്ലാം സ്റ്റെമെന്റസ് ആണ് ഉള്ളത്, കലാകാരനും സിനിമക്കാരനും അത് ഒരിക്കലും പാടില്ല ‘.
‘ഞങ്ങളുടെ സുഹൃത്തായ ഉണ്ണിമുകുന്ദൻ ആദ്യമായി ഈ സിനിമയ്ക്ക്, ‘ബാബുചേട്ടാ ഒരു സോൾട്ട് ആൻഡ് പേപ്പർ പോലെയൊരു ഫീലുണ്ട് ഈ സിനിമയ്ക്ക്’ എന്ന് വോയ്‌സ് മെസ്സേജ് അയച്ചിരുന്നു. ഞങ്ങളെ പോലെയുള്ള കലാക്കാരനെ തെറ്റിക്കാൻ നോക്കണ്ട അത് നടക്കില്ല’.
‘ഞങ്ങളെ എന്തിനാണാവോ നിയോഗിച്ചിരിക്കുന്നത്, അത് പറയാനും അത് പ്രവർത്തിക്കാനും അഭിനയിക്കാനും നിയോഗിക്കപ്പെട്ടവർ ആണ് ഞങ്ങൾ. ഞങ്ങൾ അവരിൽ നിന്ന് തുക വാങ്ങിച്ചുട്ടുള്ളവർ ആണ്. ഈ അടുത്തിടെ മമ്മൂക്ക വരെ പറഞ്ഞിരുന്നു, ഒരു തമാശ പറയണമെങ്കിൽ അവന്റെ ജാതി മതം രാഷ്ട്രീയം ഓക്കെ നോക്കേണ്ട അവസ്ഥയായി’. ബാബുരാജ് പറഞ്ഞു.